പച്ചടി സദ്യയുടെ അവിഭാജ്യ ഘടകമാണ്. പച്ചടിയും കിച്ചടിയും എല്ലാവര്‍ക്കും സംശയം ഉളവാക്കുന്ന വിഭവങ്ങളാണ്. വളരെ ആരോഗ്യകരമായതും രുചിയുള്ളതുമായ ചീര പച്ചടി തയ്യാറാക്കിയാലോ?... സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ഏറെ ആരോഗ്യകരമായ വിഭവമാണ് പച്ചടി. വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാവുന്ന വിഭവമാണ് ചീര പച്ചടി. ധാരാളം പോഷകങ്ങൾ ചീരയിൽ അടങ്ങിയിരിക്കുന്നു. എങ്ങനെയാണ് രുചികരമായ ചീര പച്ചടി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...
വേണ്ട ചേരുവകൾ...
1. ചീര (ചെറുതായി അരിഞ്ഞത്) ഒരു കപ്പ്
പച്ചമുളക് 2 എണ്ണം
2. തേങ്ങ കാൽ കപ്പ്
ജീരകം കാൽ ടീ സ്പൂൺ
കടുക് കാൽ ടീ സ്പൂൺ
3. തൈര് മുക്കാൽ കപ്പ്
4. ഉലുവപ്പൊടി ഒരു നുള്ള്
5. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ചീനച്ചട്ടിയിൽ കടുക് വറുത്തതിനു ശേഷം ഒന്നാമത്തെ ചേരുവകൾ വഴറ്റുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ അരച്ചത് ചേർത്ത് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോൾ തൈരും, ഉപ്പും, ഉലുവാപ്പൊടിയും ചേർക്കുക.
വാഴപ്പിണ്ടി ഇരിപ്പുണ്ടോ? രുചികരമായ പായസം ഈസിയായി റെഡിയാക്കാം