Chakka Ada : ചക്ക അട ഇങ്ങനെ തയ്യാറാക്കി നോക്കൂ

By Web Team  |  First Published Jul 15, 2022, 10:54 AM IST

ചക്കയുടെ സീസൺ ആണല്ലോ ഇപ്പോൾ. ഈ ചക്ക സീസണിൽ രുചികരമായ ചക്ക അട തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ചക്ക അട. 


പഴങ്ങളിൽ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ചക്കയിൽ ജീവകങ്ങളും കാൽസ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങൾ ചക്കയിൽ നിന്നുണ്ടാക്കാം.

ചക്കയുടെ സീസൺ ആണല്ലോ ഇപ്പോൾ. ഈ ചക്ക സീസണിൽ രുചികരമായ ചക്ക അട തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ചക്ക അട. 

Latest Videos

undefined

വേണ്ട ചേരുവകൾ...

നന്നായി പഴുത്ത മധുരമുള്ള ചക്ക                            2 കപ്പ്
ഗോതമ്പ് മാവ്                                                                  2 കപ്പ്
ശർക്കര                                                                             1 കപ്പ്
വെള്ളം                                                                           1 1/2 ഗ്ലാസ്‌
വാഴയില                                                                     ആവശ്യത്തിന്
ഏലക്ക പൊടി                                                                1 സ്പൂൺ
ഉപ്പ്                                                                                     ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ചക്ക കുരു കളഞ്ഞു ചുള മാത്രമായി മിക്സിയുടെ ജാറിലേക്ക് മാറ്റി, ഏലക്ക പൊടിയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു പാത്രത്തിലേക്ക്, ഗോതമ്പ് മാവ്, ചക്ക അരച്ചത്, ഉപ്പ്, ശർക്കര ഉരുക്കി അരച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക. ശേഷം വാഴയില ചെറുതായി കീറിയതിൽ കുറച്ചു വച്ചു മാവ് മടക്കി പ്രെസ്സ് ചെയ്തു പരത്തി ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി വേകിച്ചു എടുക്കുക. ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയും രുചികരവും ആണ്‌.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

Read more  ബ്രേക്ക്ഫാസ്റ്റിന് രുചികരമായ 'ഓട്സ് ദോശ' ആയാലോ ?

 

click me!