വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പുഡ്ഡിംഗിനെ കുറിച്ച് അദ്ദേഹം പറയുന്നത്. ഈ പുഡ്ഡിംഗ് തയ്യാറാക്കാനായി വേണ്ട ചേരുവകളെ കുറിച്ചാണ് താഴേ പറയുന്നത്...
ശരീരത്തിന് ഒരു ദിവസത്തേക്കാവശ്യമായ ഊർജം മുഴുവൻ നൽകുന്നത് പ്രഭാതഭക്ഷണമാണ്. പ്രഭാത ഭക്ഷണത്തിന് ഇഡ്ഡലി, ദോശ, അപ്പം എന്നിവയെല്ലാം സ്ഥിരം വിഭവമാണ്. എന്നാൽ നിങ്ങൾ രാവിലെ കഴിക്കുന്ന പോഷകങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യം പലപ്പോഴും അവഗണിക്കുന്നു. പ്രോട്ടീനും ഫൈബറും അടങ്ങിയ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയെ കുറിച്ച് പോഷകാഹാര വിദഗ്ധൻ അർജിത സിംഗ് പങ്കുവയ്ക്കുന്നു. ഈ വിഭവം പ്രോട്ടീനും ഫൈബറും കൂടുതലുള്ളതാണെന്നും വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ ആദ്യ ഭക്ഷണത്തിൽ പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയിരിക്കേണ്ടത് പ്രധാനമാണെന്നും അർജിത സിംഗ് പറയുന്നു. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പുഡ്ഡിംഗിനെ കുറിച്ച് അദ്ദേഹം പറയുന്നത്. ഈ പുഡ്ഡിംഗ് തയ്യാറാക്കാനായി വേണ്ട ചേരുവകളെ കുറിച്ചാണ് താഴേ പറയുന്നത്...
വേണ്ട ചേരുവകൾ...
തൈര് 300 ഗ്രാം
മാതളനാരങ്ങ 1.5 കപ്പ്
കുതിർത്ത ചിയ വിത്തുകൾ 4 ടീസ്പൂൺ
തേൻ 1 ടീസ്പൂൺ
പ്രോട്ടീൻ പൊടി 1.5 സ്കൂപ്പ്
കുതിർത്തതും തൊലികളഞ്ഞതുമായ ബദാം 10 എണ്ണം
കുതിർത്ത കറുത്ത ഉണക്കമുന്തിരി 10 എണ്ണം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ഒരു ബൗളിൽ വിളമ്പുക. ഹെൽത്തിയായ പുഡ്ഡിംഗ് തയ്യാർ...
തെെര് : തൈര് നല്ല ആരോഗ്യത്തിനും നല്ല പ്രോട്ടീനുള്ളതുമാണ്. തൈരിൽ പ്രോബയോട്ടിക് ഗുണങ്ങളുണ്ട്.
ഉണക്കമുന്തിരി : കുതിർത്ത ഉണക്കമുന്തിരി ദഹനത്തിനും രോഗപ്രതിരോധ ആരോഗ്യത്തിനും ഉത്തമമാണ്. കുതിർത്ത ബദാം, നാരുകൾ, വൈറ്റമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്.
മാതളം : മാതളനാരങ്ങ ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി, വിറ്റാമിൻ കെ, സി, ഫൈബർ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ്. ഹൃദയത്തിനും തലച്ചോറിനും ദഹനത്തിനും മികച്ചതാണ്.
ചിയ വിത്തുകൾ ഒമേഗ 3 കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്, ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
സൂക്ഷിക്കുക, പഞ്ചസാര അമിതമായി കഴിച്ചാൽ ഉണ്ടാകുന്നത്...!