ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ ഒരു കിടിലൻ സ്നാക്സ് തയ്യാറാക്കിയാലോ?. ബ്രെഡ് ഡോക്ല രുചികരമായി എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബ്രെഡിന്റെ അരിക് കട്ട് ചെയ്തതിനുശേഷം നാല് കഷ്ണം ആയിട്ട് മുറിച്ചെടുക്കുക. അതിനുശേഷം ബ്രെഡിനുള്ളിലോട്ട് നിറക്കുന്നതിന് ഒരു ചമ്മന്തി പോലത്തെ ഒരു മിക്സ് തയ്യാറാക്കി എടുക്കണം. അതിനായിട്ട് തേങ്ങ, മല്ലിയില, പുതിനയില, ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇതൊന്നു അരച്ചെടുക്കുക. അതിനുശേഷം ബ്രെഡിന്റെ ഉള്ളിൽ ആയിട്ട് ഈ ഒരു ചട്നി വച്ച് കൊടുത്ത് മറ്റൊരു ബ്ലഡ് കൊണ്ട് ഇതിനെ ഒന്ന് കവർ ചെയ്ത് എല്ലാം ഇതുപോലെ ആക്കി എടുത്തതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് തന്നെ കടുക്, ഉഴുന്ന് ഒപ്പം തന്നെ കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്തു കൊടുത്ത് നന്നായിട്ട് ഒന്ന് ചൂടാക്കിയതിനു ശേഷം ബ്രെഡ് ഓരോ കഷണങ്ങളായിട്ട് അതിലേക്ക് നിരത്തി രണ്ട് സൈഡും മൊരിയിച്ചെടുക്കുന്ന സമയത്ത് അതിലേക്ക് കുറച്ച് മുളക് ചതച്ചത് കൂടി ഇട്ടു കൊടുക്കാവുന്നതാണ്. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ പറ്റുന്ന എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് ഇത്.
പ്രതിരോധശേഷി വർധിപ്പിക്കാൻ കുടിക്കാം ബ്ലൂ ടീ; റെസിപ്പി