കറുത്ത പയർ, വഴുതനങ്ങ എന്നിവയെല്ലാം ചേർത്ത് ഒരു സ്പെഷ്യൽ കറി തയ്യാറാക്കിയാലോ. വളരെ ഹെൽത്തിയും എളുപ്പവും തയ്യാറാക്കാവുന്ന കറിയാണിത്.
കറുത്ത പയർ, വാഴുനങ്ങ എന്നിവയെല്ലാം ചേർത്ത് ഒരു സ്പെഷ്യൽ കറി തയ്യാറാക്കിയാലോ. വളരെ ഹെൽത്തിയും എളുപ്പവും തയ്യാറാക്കാവുന്ന കറിയാണിത്.
വേണ്ട ചേരുവകൾ...
undefined
വഴുതനങ്ങ നീളമുള്ളത് 2 എണ്ണം (ചതുര കഷ്ണങ്ങളാക്കിയത്)
കറുത്ത പയർ 1 കപ്പ് (6 മണിക്കൂർ കുതിർത്ത്)
ഉള്ളി മൂപ്പിച്ചത് 3 എണ്ണം
സവാള അരിഞ്ഞത് 1 എണ്ണം
തക്കാളി 1 (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി 3 അല്ലി
മഞ്ഞൾ പൊടി 1 / 2 ടീസ്പൂൺ
മല്ലിപൊടി 1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി 1 ടീസ്പൂൺ
പച്ചമുളക് 2 (പകുതിയായി കീറിയത്)
ഉപ്പ് ആവശ്യത്തിന്
താളിക്കുന്നതിന്...
കടുക് 1 ടീസ്പൂൺ
ജീരകം 1 /2 ടീസ്പൂൺ
ഇഞ്ചി 1 ടീസ്പൂൺ (ചെറുതായി അറിഞ്ഞത്)
വെളുത്തുള്ളി 2 അല്ലി(മൂപ്പിച്ചത്)
കായം 1 /4 ടീസ്പൂൺ
കറിവേപ്പില 2 തണ്ട്
തയ്യാറാക്കുന്ന വിധം...
ഒരു ചട്ടിയിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക. അതിൽ വഴുനങ്ങ കഷ്ണങ്ങൾ, ഉപ്പ്, അരിഞ്ഞ വെളുത്തുളളി പകുതി , ഉള്ളി അരിഞ്ഞത് പകുതി, മഞ്ഞൾപൊടി എന്നിവയിട്ട് വേവിക്കുക. തണുക്കാൻ വേണ്ടി മാറ്റിവയ്ക്കുക. തണുത്തുകഴിഞ്ഞു ശേഷം മിക്സിയിൽ ഇട്ട് നല്ല പോലെ പേസ്റ്റാക്കി എടുക്കുക.
പ്രഷർ കുക്കറിൽ കറുത്ത പയർ, ഉപ്പ്, ബാക്കി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് 2 വിസിൽ അടിക്കുന്നവരെ വേവിക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും, ജീരകവും ഇട്ടു പൊട്ടിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.
മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി, തക്കാളി എന്നിവ ചേർത്ത് തക്കാളി വേവുന്നത് വരെ വഴറ്റുക.
കറിവേപ്പില, പച്ചമുളക്, കായം ചേർത്ത് നന്നായി ഇളക്കുക.ഇനി വഴുതനങ്ങ പേസ്റ്റും, കറുത്ത പയറും ചേർത്ത് 5 മിനിറ്റ് മൂടി വെച്ച് വേവിക്കുക. വേണമെങ്കിൽ 1 ടേബിൾസ്പൂൺ അരിഞ്ഞ മല്ലി ഇല ചേർത്ത് വിളംബാം.
തയ്യാറാക്കിയത്: ലീന ഷേണായി