വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ചെമ്മീൻ അവിയൽ...ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം...
ചെമ്മീൻ ഇഷ്ടപെടാത്ത മലയാളികൾ ഉണ്ടാകില്ല. പോഷകഗുണങ്ങൾ ഒരുപാട് അടങ്ങിയ പച്ചക്കറികളുടെ കൂടെ ചെമ്മീൻ കൂടി ചേർന്നുള്ള ചെമ്മീൻ അവിയൽ തയ്യാറാക്കിയാലോ...വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ചെമ്മീൻ അവിയൽ...ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ....
undefined
1. പച്ചക്കായ 1 എണ്ണം
2.ചേന ഒരു കഷ്ണം
3. കാരറ്റ് 1 എണ്ണം (ചെറുത് )
4. പടവലങ്ങ ഒരു കഷ്ണം
5. ഉരുളകിഴങ്ങു 1 എണ്ണം
6. മുരിങ്ങയ്ക്ക 1 എണ്ണം
7. സവാള 1 എണ്ണം
8. പച്ചവഴുതനങ്ങ 2 എണ്ണം
9. തക്കാളി 1 എണ്ണം
10. പച്ചമാങ്ങാ 1 എണ്ണം
11. വെണ്ടയ്ക്ക 3 എണ്ണം
12. അമരപയർ 7 എണ്ണം
13. പച്ചമുളക് 3 എണ്ണം
15. കറിവേപ്പില ഒരു പിടി
16. ചെമ്മീൻ 200 ഗ്രാം
17. നാളികേരം(ചിരകിയത് ) 1കപ്പ്
18. മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
19. മുളക് പൊടി 1/2 ടീസ്പൂൺ
20.ജീരകം 1/4 ടീസ്പൂൺ
21.വെളുത്തുള്ളി 3 അല്ലി
22.വെളിച്ചെണ്ണ 3 ടേബിൾ സ്പൂൺ
23. ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം....
ആദ്യമായി പച്ചക്കറികൾ വൃത്തിയാക്കി നീളത്തിൽ മുറിക്കുക... കട്ട് ചെയ്തുവച്ചിരിക്കുന്ന പച്ചക്കറിയും ഒരുക്കപ്പ് വെള്ളവും കൂടി ചേർത്ത് 5 മിനിറ്റ് അടച്ചുവച്ചു വേവിക്കുക.. അടുത്തതായി അവിയലിൽ ഇടാൻ എടുത്തു വച്ചിരിക്കുന്ന ചെമ്മീൻ വൃത്തിയാക്കുക...5 മിനുറ്റിനു ശേഷം വെന്തുകൊണ്ടിരിക്കുന്ന പച്ചക്കറിയിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീനും ഒരു മാങ്ങാ കഷ്ണങ്ങൾ ആക്കിയതും 1/4ടീസ്പൂൺ മഞ്ഞൾ പൊടിയും കുറച്ചു ഉപ്പുകൂടി ചേർത്ത് അടച്ചു വെച്ചു വേവിക്കുക... അതിന് ശേഷം ഒരു കപ്പ് ചിരകിയ നാളികേരം ജീരകം, വെളുത്തുള്ളി, മഞ്ഞൾപൊടി, മുളക് പൊടി ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക..പച്ചക്കറികളും ചെമ്മീനും നന്നായി വെന്തു കഴിഞ്ഞാൽ അരച്ചെടുത്ത നാളികേരം അതിലേക്ക് ചേർക്കുക. രുചിക്ക് അനുസരിച്ചുള്ള ഉപ്പും 3 ടേബിൾസ്പൂൺ പച്ചവെളിച്ചെണ്ണ കൂടി ചേർത്ത് അടച്ചു വെച്ചു 2 മിനിറ്റ് വേവിക്കുക...രുചിയൂറും നാടൻ ചെമ്മീൻ അവിയൽ റെഡി...
ഇതാ ഒരു വെറൈറ്റി ചമ്മന്തി, ഒലിവ് കൊണ്ട് ചമ്മന്തി സിമ്പിളായി തയ്യാറാക്കാം
തയ്യാറാക്കിയത്:
സീമ ദിജിത്