ചീരയും സോയാ ബീനും ഉണ്ടെങ്കിൽ ഒരു സൂപ്പർ കറി ഉണ്ടാക്കാം

By Web Team  |  First Published Nov 6, 2024, 1:40 PM IST

ചോറിനൊപ്പം കഴിക്കാൻ ഒരു വെറെെറ്റി കറി തയ്യാറാക്കിയാലോ? ചീരയും സോയാ ബീനും കൊണ്ടൊരു സൂപ്പർ കറി. ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറിയാണ് ചീര. അത് പോലെ തന്നെയാണ് സോയാ ബീനും. എങ്കിൽ ചേർത്തൊരു സ്പെഷ്യൽ കറി തയ്യാറാക്കിയാലോ?. 

വേണ്ട ചേരുവകൾ

  • ചീര                               2 കപ്പ് 
  • സോയ ബീൻസ്         1 കപ്പ് 
  • എണ്ണ                              2 സ്പൂൺ 
  • കടുക്                           1 സ്പൂൺ 
  • ചുവന്ന മുളക്              2 എണ്ണം 
  • കറിവേപ്പില  
  • ഗരം മസാല പൊടി    1 സ്പൂൺ 
  • മഞ്ഞൾ പൊടി            1 സ്പൂൺ 
  • സവാള                           2 എണ്ണം 
  • മുളക് പൊടി                1 സ്പൂൺ 
  • ഉപ്പ്                                  1 സ്പൂൺ 
  • കറിവേപ്പില                 2 തണ്ട് 

തയ്യാറാക്കുന്ന വിധം

ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിനുശേഷം സവാള ചെറുതായി അരിഞ്ഞത് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റിയെടുക്കുക അതിലേക്ക് ചീര ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിലേക്ക് സോയാ ബീൻസ് നല്ലപോലെ വെള്ളത്തിൽ കുതിർത്ത് വേവിച്ചത് കൂടി ചേർത്ത് കൊടുക്കണം. ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടിയും ഗരം മസാല എന്നിവയെല്ലാം ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത്. അടച്ചുവച്ച് വേവിച്ച് ചെറിയ തീയിൽ നല്ലപോലെ വെള്ളം മുഴുവനായിട്ട് വറ്റുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് 
ഈ കറി.

കിടിലൻ രുചിൽ സ്പെഷ്യൽ ബ്രെഡ് ഡോക്ല ; റെസിപ്പി

 

click me!