വെെകിട്ട് ചൂട് ചായയുടെ കൂടെ കഴിക്കാൻ കോളിഫ്‌ളവര്‍ ബജ്ജി തയ്യാറാക്കിയാലോ...
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ വിഭവമാണ് കോളിഫ്‌ളവര്‍ ബജ്ജി. വെെകിട്ട് ചൂട് ചായയുടെ കൂടെ കഴിക്കാൻ കോളിഫ്‌ളവര്‍ ബജ്ജി തയ്യാറാക്കിയാലോ...
വേണ്ട ചേരുവകൾ....
undefined
കോളിഫ്ളവർ അര കിലോ
കടലമാവ് കാൽ കിലോ
കോൺ പൊടി 2 സ്പൂൺ
മഞ്ഞൾപൊടി ഒരു സ്പൂൺ
മുളക് പൊടി(കാശ്മീരി ചില്ലി ) 1 സ്പൂൺ
എരിവുള്ള മുളക് പൊടി 1 സ്പൂൺ
കായ പൊടി അര സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ടൊമാറ്റോ സോസ് 2 സ്പൂൺ
മല്ലിയില 2 സ്പൂൺ ചെറുതായി അറിഞ്ഞത്
കറിവേപ്പില ഒരു സ്പൂൺ
എണ്ണ വറുക്കാൻ ആവശ്യത്തിന്.
വെള്ളം കോളിഫ്ളവർ തിളപ്പിച്ച് ക്ലീൻ ചെയ്യാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ...
ഒരു പാത്രത്തിലേക്ക് കടല മാവ്, മഞ്ഞൾ പൊടി, കായ പൊടി, ടൊമാറ്റോ സോസ്, കോൺ പൊടി, ഉപ്പ്, മല്ലിയില, കറിവേപ്പില, എന്നിവ ചേർത്തു നന്നായി കുഴച്ചു മാറ്റിവയ്ക്കുക. കോളിഫ്ളവർ ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു 3 മിനുട്ട് തിളപ്പിച്ച്. ശേഷം കഴുകി എടുക്കുക. കുഴച്ചു വച്ച മാവിലേക്കു വെള്ളം ഇല്ലാതെ കോളിഫ്ളവർ ചേർത്തു കുഴച്ചു മാവ് കോളിഫ്ളവർ മുഴുവൻ ആയി മിക്സ് ചെയ്തു 20 മിനുട്ട് അടച്ചു വയ്ക്കുക. ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കോളിഫ്ളവർ ഓരോന്നായി എണ്ണയിലേക്ക് ഇട്ടു വറുത്തു എടുക്കാം.. ചായക്കും, ചോറിനും, സ്നാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.
നാടൻ ചെമ്മീൻ അവിയൽ തയ്യാറാക്കാം
തയ്യാറാക്കിയത്:
ആശ,
ബാംഗൂർ
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.