Latest Videos

കടലപ്പൊടി കൊണ്ട് കിടിലനൊരു കാരമൽ പുഡ്ഡിംഗ് ; റെസിപ്പി

By Web TeamFirst Published Jul 1, 2024, 10:44 AM IST
Highlights

ഒരു വെറെെറ്റി പുഡ്ഡിം​ഗ് ഉണ്ടാക്കിയാലോ? നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

കടലപ്പൊടി കൊണ്ട് വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിലൊരു പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ

കാരമൽ തയ്യാറാക്കാൻ

  • പഞ്ചസാര                    ½ കപ്പ് 
  • വെള്ളം                         ¼ കപ്പ

      ബാറ്റർ തയ്യാറാക്കാൻ:

  • കടലപ്പൊടി                  2 കപ്പ് 
  • പാൽ                               ½ ലിറ്റർ 
  • പഞ്ചസാര                      1 കപ്പ് 
  • ഏലക്കാപ്പൊടി           1 ടീസ്പൂൺ 
  • ഉപ്പ്                                  ¼ ടീസ്പൂൺ 
  • മുട്ട                                   2 എണ്ണം 

തയ്യാറാക്കുന്ന വിധം:-

ഒരു പാനിൽ അര കപ്പ് പഞ്ചസാരയും കാൽ കപ്പ് വെള്ളവും ചേർത്ത് ഇടത്തരം തീയിൽ വച്ച് ഉരുക്കി കാരമലൈസ് ചെയ്തെടുക്കുക. ഇത് പെട്ടെന്ന് തന്നെ പുഡിങ് തയ്യാറാക്കാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് എല്ലായിടത്തും ഒരുപോലെ ആകാൻ ചുറ്റിച്ചു വയ്ക്കുക. മറ്റൊരു പാൻ സ്റ്റൗവിൽ വച്ച് അതിൽ കടലപ്പൊടിയും നെയ്യും ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ഇത് ചെറുതായി ഒന്ന് ചൂടാറികഴിഞ്ഞാൽ അതിലേക്ക് പാൽ ചേർത്ത് കട്ടകൾ ഒന്നുമില്ലാതെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ഇനി സ്റ്റൗ ഓൺ ആക്കി ഇടത്തരം തീയിൽ ചെറുതായി കട്ടി ആകുന്നത് വരെ ഇത് ഇളക്കി കൊടുക്കണം. ഇനി ഇതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കാം. പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ ഇതിലേക്ക് ഏലക്കാപ്പൊടിയും ഉപ്പും ചേർത്ത് തീ ഓഫ് ആക്കി വെക്കണം. മറ്റൊരു പാത്രത്തിൽ രണ്ട് മുട്ട ചെറുതായൊന്ന് അടിച്ച ശേഷം പുഡിങ് മിശ്രിതത്തിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. ഇത് നേരത്തെ കാരമൽ ഒഴിച്ചു വെച്ച പാത്രത്തിലേക്ക് അരിച്ച് ഒഴിച്ച ശേഷം അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാത്രം മൂടി ഒരു ടൂത്ത് പിക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങൾ ഇട്ടു കൊടുക്കാം. ഇനി ഇത് 30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. നല്ലതുപോലെ ചൂടാറിക്കഴിഞ്ഞാൽ 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കാം. കാരമൽ ബേസൻ പുഡ്ഡിങ് തയ്യാറായിക്കഴിഞ്ഞു.

ചക്ക ഉണ്ണിയപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ

 

 

click me!