വീട്ടിൽ ബ്രെഡ് ഉണ്ടെങ്കിൽ കിടിലനൊരു സ്വീറ്റ് എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Aug 7, 2024, 5:10 PM IST

ബ്രെഡ് കൊണ്ടൊരു കിടിലൻ സ്വീറ്റ് എളുപ്പം ഉണ്ടാക്കാം. രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്.


രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

വീട്ടിൽ ബ്രെഡ് ഇരിപ്പുണ്ടോ? എങ്കിൽ കിടിലനൊരു സ്വീറ്റ് തയ്യാറാക്കിയാലോ?. ബ്രെഡ് ഉപയോ​ഗിച്ച് വളരെ കുറച്ച് ചേരുവകൾ കൊണ്ട് കിടിലനൊരു സ്വീറ്റ് എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

ബ്രെഡ് - 4 എണ്ണം 
പാൽ -2 ഗ്ലാസ്‌ 
പാൽ പൊടി -1 കപ്പ് 
പഞ്ചസാര -1/2 കപ്പ് 

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡ് നാല് കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഇതിനെ എണ്ണയിൽ ഇട്ട് നന്നായിട്ടൊന്ന് വറുത്തെടുക്കുക. ബ്രെഡിനുള്ള വയ്ക്കുന്നതിനായുള്ള ഫില്ലിം​ഗാണ് ഇനി തയ്യാറാക്കേണ്ടത്. പാല് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽപ്പൊടിയും കുറച്ചു പഞ്ചസാരയും ചേർത്തുകൊടുത്ത നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക. ഈ ഒരു മിക്സ് ബ്രെഡിന്റെ നടുവിലായിട്ട് വച്ച് കൊടുക്കുക. ശേഷം മറ്റൊരു ബ്രെഡ് അതിന് മുകളിൽ വച്ച് കൊടുക്കുക.  ബ്രെഡ് കൊണ്ടുള്ള സ്വീറ്റ് തയ്യാറായി. 

ഇതാ ഒരു വെറെെറ്റി മിനി ബ്രെഡ് പിസ്സ ; ഈസി റെസിപ്പി

 

click me!