കിടിലൻ രുചിയിൽ അവല്‍ ചമ്മന്തി തയ്യാറാക്കിയാലോ?

By Web Team  |  First Published Sep 17, 2024, 3:29 PM IST

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിവിധ ഇനം ചമ്മന്തികള്‍. ഇന്ന് ആശ രാജനാരായണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് അവല്‍. അവൽ ഉപയോഗിച്ച് പല വിധത്തിലുള്ള സ്വാദിഷ്ടമായ വിഭവങ്ങളും നാം ഉണ്ടാക്കാറുണ്ട്. ഇത്തവണ അവല്‍ കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കിയാലോ?  

Latest Videos

undefined

വേണ്ട ചേരുവകൾ

അവൽ -5 സ്പൂൺ 
തേങ്ങ -3 സ്പൂൺ 
ഇഞ്ചി -1 കഷ്ണം 
പച്ചമുളക് -1 എണ്ണം 
ഉപ്പ് -1/2 സ്പൂൺ 
വെള്ളം- 4 സ്പൂൺ 
എണ്ണ- 1 സ്പൂൺ 
കടുക്- 1/2 സ്പൂൺ 
ചുവന്ന മുളക്- 2 എണ്ണം 
കറി വേപ്പില- 1 തണ്ട് 

തയ്യാറാക്കുന്ന വിധം 

മിക്സിയുടെ ജാറിലേയ്ക്ക് ആവശ്യത്തിന് തേങ്ങയും അവലും  പച്ചമുളകും ഉപ്പും ഇഞ്ചിയും വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം  അതിലേയ്ക്ക് കടുക് താളിച്ചൊഴിക്കുക. അതിനായി ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുക്കാം. നന്നായി വറുത്തെടുത്തിട്ടുള്ള ഇതുർ ചമ്മന്തിയിലേക്ക് ഒഴിച്ച് യോജിപ്പിച്ചെടുക്കുക. അവൽ കൂടുതലും തേങ്ങ വളരെ കുറവും എന്ന രീതിയിൽ വേണം അരച്ചെടുക്കേണ്ടത്. ഇതോടെ അവല്‍ ചമ്മന്തി റെഡി. 

youtubevideo

Also read: വെറൈറ്റി പൊട്ടുകടല ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

 

click me!