Food Adulteration : കടുകില്‍ മായം ചേര്‍ത്തിട്ടുണ്ടോ? പരീക്ഷിക്കാം ഇങ്ങനെ...

By Web Team  |  First Published Feb 7, 2022, 7:58 PM IST

ചുവന്ന രക്താണുക്കളെ നശിപ്പിച്ച് വിളര്‍ച്ചയുണ്ടാക്കാനും, ഹൃദയത്തെ ക്രമേണ പ്രതികൂലമായി ബാധിക്കാനുമെല്ലാം ഇത് കാരണമാകുമത്രേ. വയറിളക്കം, ഛര്‍ദ്ദി, ചുമ, ശ്വാസതടസം, ചര്‍മ്മത്തില്‍ ചുവന്ന നിറത്തില്‍ പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളെല്ലാം 'ആര്‍ഗെമണ്‍' വിത്ത് ആരോഗ്യത്തെ ബാധിച്ചുവെന്നതിന്റെ സൂചനകളായി വരാം


ഇന്ന് നമ്മള്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന ഒട്ടുമിക്ക വീട്ടുസാധനങ്ങളിലും മായം കലര്‍ന്നിരിക്കാനുള്ള ( Food Adulteration )  സാധ്യതയുണ്ട്. അത്തരത്തില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ ശാസ്ത്രീയമായതും ( scientific Methods ) അല്ലാത്തതുമായ പല മാര്‍ഗങ്ങളുമുണ്ട്. 

എങ്കിലും കടുക് പോലൊരു ചേരുവയില്‍ മായം കലരുന്നതിനെ കുറിച്ച് മിക്കവരും ചിന്തിച്ചിരിക്കില്ല. എന്നാല്‍ സത്യമാണ്. കടുകിലും മായമുണ്ടാകാം. പ്രധാനമായും 'ആര്‍ഗെമണ്‍' എന്ന ചെടിയുടെ വിത്തുകളാണേ്രത കടുകില്‍ മായമായി കലരാറ്. 

Latest Videos

undefined

ഇന്ത്യയില്‍ പലയിടങ്ങളിലും കൃഷിസ്ഥലങ്ങളോട് അനുബന്ധിച്ച് ഈ ചെടികള്‍ ധാരാളമായി കാണപ്പെടാറുണ്ട്. ഇവ കടുക് പോലെ തന്നെ ഉരുണ്ട കറുത്ത മണികളാണുതാനും. എങ്കിലും ഇവ കടുകില്‍ നിന്ന് വേര്‍തിരിച്ച് കണ്ടെത്താനാകും. 

അതെങ്ങനെയെന്ന് നമുക്ക് മനസിലാക്കാം. അതിന് മുമ്പായി ഇവ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തിയാല്‍ എന്താണ് സംഭവിക്കുകയെന്ന് കൂടിയറിയാം. ആരോഗ്യത്തിന് പലരീതിയില്‍ വെല്ലുവിളിയുയര്‍ത്താന്‍ കഴിവുള്ള ഒന്നാണേ്രത 'ആര്‍ഗെമണ്‍'. 

ചുവന്ന രക്താണുക്കളെ നശിപ്പിച്ച് വിളര്‍ച്ചയുണ്ടാക്കാനും, ഹൃദയത്തെ ക്രമേണ പ്രതികൂലമായി ബാധിക്കാനുമെല്ലാം ഇത് കാരണമാകുമത്രേ. വയറിളക്കം, ഛര്‍ദ്ദി, ചുമ, ശ്വാസതടസം, ചര്‍മ്മത്തില്‍ ചുവന്ന നിറത്തില്‍ പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങളെല്ലാം 'ആര്‍ഗെമണ്‍' വിത്ത് ആരോഗ്യത്തെ ബാധിച്ചുവെന്നതിന്റെ സൂചനകളായി വരാം. 

ഇനി ആദ്യമേ സൂചിപ്പിച്ചത് പോലെ യഥാര്‍ത്ഥ കടുകില്‍ നിന്ന് 'ആര്‍ഗെമണ്‍' വിത്ത് എങ്ങനെ കണ്ടെത്താം എന്നത് നോക്കാം. 'ദ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതേറിറ്റി ഓഫ് ഇന്ത്യ'യാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ പരിശോധനാരീതി വിശദമാക്കിയത്. 

കടുക് ചില്ലിന്റെ ഒരു പാത്രത്തില്‍ പരത്തിയിട്ട ശേഷം ഒരു ലെന്‍സിന്റെയോ മറ്റോ സഹായത്തോടെ ഇതിനെ സൂക്ഷ്മമായി നിരീക്ഷിച്ചാല് ഉപരിതലം അല്‍പം പരു്കകനായിട്ടുള്ള കടും കറുത്ത നിറത്തിലുള്ള ചെറിയ മണികള്‍ കാണുന്നുവെങ്കില്‍ അത് മായം കലര്‍ന്ന കടുകാണെന്ന് മനസിലാക്കാം. ഇതാണ് 'ആര്‍ഗെമണ്‍' വിത്തുകള്‍. 

യഥാര്‍ത്ഥ കടുകാണെങ്കില്‍ കടും കറുപ്പ് നിറമായിരിക്കില്ല. എന്നുമാത്രമല്ല, ഉപരിതലം വളരെയധികം മിനുസമുള്ളതും ആയിരിക്കും. 'ആര്‍ഗെമണ്‍' വിത്തുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FSSAI (@fssai_safefood)

 

Also Read:- വെണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ? കണ്ടെത്താന്‍ ഇതാ ഒരു വഴി; വീഡിയോ വൈറല്‍

click me!