നല്ല നാടൻ രുചിയിലൊരു ചക്കക്കുരു മാങ്ങാക്കറി ; ഈസി റെസിപ്പി

By Web Team  |  First Published May 29, 2024, 6:49 PM IST

മലയാളികളുടെ ഇഷ്ട വിഭവം ചക്കക്കുരു മാങ്ങാകറി. ശാന്തമ്മ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്...


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

പോഷക സമൃദ്ധമായ പഴമാണ് ചക്ക. എന്നാൽ ചക്ക മാത്രമല്ല ചക്കക്കുരുിവും ഇരട്ടി പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്. ചക്കക്കുരുവിൽ തയാമിൻ, റൈബോഫ്ലേവിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ‌‌സിങ്ക്, അയൺ കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്. ചക്കക്കുരു കൊണ്ട് നിരവധി വിഭവങ്ങളുണ്ട്. ചക്കക്കുരു ഷേക്ക്, ചക്കക്കുരു തോരൻ ഇങ്ങനെ എന്തെല്ലാം. ചക്കക്കുരുവും മാങ്ങയും കൊണ്ട് കിടിലൻ ചക്കക്കുരു മാങ്ങാകറി തയ്യാറാക്കിയാലോ?.

വേണ്ട ചേരുവകൾ...

അധികം പുളിയില്ലാത്ത മാങ്ങ       1 എണ്ണം( നീളത്തിൽ അരിഞ്ഞത്)
തേങ്ങാപ്പാൽ                                       1 തേങ്ങയുടേത്
ചക്കക്കുരു നീളത്തിൽ അരിഞ്ഞത്  1 കപ്പ്
ചെറിയ ഉള്ളി                                       3 എണ്ണം ( ചതച്ചത്)
പച്ചമുളക്                                               2 എണ്ണം
ഉപ്പ്                                                         ആവശ്യത്തിന്
വെളിച്ചെണ്ണ                                         ഒന്ന‌ര ടീസ്പൂൺ
കടുക്                                                    അര ടീസ്പൂൺ
ഉലുവ                                                     ഒരു നുള്ള്
വറ്റൽ മുളക്                                           2 എണ്ണം
കറിവേപ്പില                                          1 തണ്ട്
മഞ്ഞൾ പൊടി                                  അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

പച്ച മാങ്ങ അരിഞ്ഞതും ചക്കക്കുരു അരിഞ്ഞതും ചുവന്നുള്ളി ചതച്ചതും പച്ചമുളക്, മഞ്ഞൾ പൊടി ആവശ്യത്തിന്. ഉപ്പ് എന്നിവ തേങ്ങയുടെ പാലിൽ വേവിക്കുക. നല്ല തിളവരുമ്പോൾ ഒന്നാം പാലും ചേർത്ത് വാങ്ങുക. അതിന് ശേഷം ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക, ഉലുവ, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ച് കറിയിൽ ചേർക്കുക. ചക്കക്കുരു മാങ്ങാക്കറി തയ്യാർ... 

തനി നാടൻ രുചിയിൽ ചേന മെഴുക്കുപുരട്ടി ; റെസിപ്പി
 

click me!