ചെമ്മീൻ പ്രിയരാണോ നിങ്ങൾ? എങ്കിൽ ഒരു അടിപൊളി രുചിയിൽ ചെമ്മീൻ ഫ്രൈ എളുപ്പം തയ്യാറാക്കാം. അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വ്യത്യസ്ത രുചിയിൽ തയാറാക്കാം ചെമ്മീൻ ഫ്രൈ
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ചെമ്മീൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടി ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് കുരുമുളക് ചതച്ചതും കൂടി ചേർക്കുക. ശേഷം നന്നായി കുഴയ്ക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കുറച്ച് കോൺഫ്ലവറും ചേർത്ത് കൊടുത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചു മിക്സ് ചെയ്ത് സെറ്റാകാൻ മാറ്റിവയ്ക്കുക.ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇത് നിരത്തി നന്നായിട്ട് ചെറിയ തീയിൽ രണ്ട് സൈഡും മൊരിയിച്ച് എടുക്കുക. ചെമ്മീൻ ഫ്രെെ തയ്യാർ.
ന്യൂ ഇയർ സ്പെഷ്യൽ ; എളുപ്പത്തിലൊരു തേങ്ങാ ബിരിയാണി