വായിൽ കൊതിയൂറും ചെമ്മീൻ ബിരിയാണി ; ഈസി റെസിപ്പി

By Web Team  |  First Published Jul 3, 2024, 12:03 PM IST

ചെമ്മീൻ പ്രിയരാണോ നിങ്ങൾ? വീട്ടിൽ തന്നെ തയ്യാറാക്കാം ചെമ്മീൻ കൊണ്ട് രുചികരമായ ബിരിയാണി. റഷീദ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

ബിരിയാണി എല്ലാവരുടെയും പ്രിയപ്പെട്ട വിഭവമാണല്ലോ. സ്പെഷ്യൽ ചെമ്മീൻ ബിരിയാണി എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

ചെമ്മീൻ             3/4 കിലോ
സവാള                4 എണ്ണം
തക്കാളി              2 എണ്ണം (വലുത്)
വെളുത്തുള്ളി    1 എണ്ണം മുഴുവൻ
ഇഞ്ചി                   1 കഷ്ണം 
മഞ്ഞൾ               1/4 ടീസ്പൂൺ
ഗരം മസാല        1 ടീസ്പൂൺ
നാരങ്ങ നീര്       1 സ്പൂൺ
കുരുമുളക്        1/2 ടീസ്പൂൺ
പച്ചമുളക്             2 എണ്ണം
ഓയിൽ                1/4 കപ്പ്‌
നെയ്                    2 ടീസ്പൂൺ
അരി                      6 കപ്പ് 

 തയ്യാറാക്കുന്ന വിധം

ചെമ്മീൻ ഉപ്പ്, മഞ്ഞൾ, മുളക് എന്നിവ പുരട്ടി 1 മണിക്കൂർ മാറ്റി വയ്ക്കുക. ചുവട് കട്ടിയുള്ള പാത്രം അടുപ്പിലോട്ട് വയ്ക്കുക. ഇതിലേക്ക് ഓയിൽ ഒഴിക്കുക. സവാള ചേർത്ത് നന്നായി വഴറ്റി എടുക്കുക. ശേഷം തക്കാളി ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റിയെടുക്കുക. നാരങ്ങാനീര്, ഗരം മസാല, മല്ലിയില, പുതിനയില എന്നിവ ചേർത്തിളക്കുക. മീനും കൂടെ ചേർത്ത് അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക. ഇതിന് മുകളിലേക്ക് കുതിർത്തിയെടുത്ത് ബസുമതി റൈസ് തിളപ്പിച്ചൂറ്റി ഇട്ട് കൊടുക്കുക. മുകളിലായി ഗരം മസാല, ക്യാരറ്റ്, രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് 15 മിനിറ്റ് മൂടിവെച്ച് മുകളിൽ ഒരു വെയിറ്റ് കയറ്റി വച്ച് ചെറുതീയിൽ അല്ലെങ്കിൽ കനലിൽ വക്കുക. ചെമ്മീൻ ബിരിയാണി തയ്യാർ...

കൊതിപ്പിക്കും രുചിയിൽ ചക്കപ്പഴം ഇ‍ടിയപ്പം ; എളുപ്പം തയ്യാറാക്കാം
 

click me!