പിസ ഷോപ്പില്‍ നിന്ന് കിട്ടുന്ന ബ്രോഷറിലെ പിസയുടെ ചിത്രം നോക്കി, അതുപോലെ തക്കാളിയും മുളകുമെല്ലാം വച്ചാണ് അമ്മൂമ്മ പിസ തയ്യാറാക്കി നല്‍കുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പിസ കഴിച്ചിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ രംഗങ്ങള്‍ വേദനയായിരിക്കും.
'കാക്കാമുട്ടൈ' എന്നൊരു തമിഴ് സിനിമ കണ്ടിട്ടുണ്ടോ? 2015ല്‍ പുറത്തിറങ്ങിയ, എം മണികണ്ഠൻ സംവിധാനം ചെയ്ത 'കാക്കാമുട്ടൈ' പല ഫിലിം ഫെസ്റ്റുകളിലും ശ്രദ്ധേയമായ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ കുഞ്ഞുങ്ങള്‍ പിസ കഴിക്കാൻ ( Eating Pizza) ആഗ്രഹിക്കുന്നതും എന്നാല്‍ ആ ആഗ്രഹം സാധ്യമാകാതെ വീട്ടില്‍ അമ്മൂമ്മ പിസയുണ്ടാക്കി നല്‍കുന്നതുമെല്ലാമാണ് സിനിമയിലെ കഥ.
പിസ ഷോപ്പില്‍ നിന്ന് കിട്ടുന്ന ബ്രോഷറിലെ പിസയുടെ ചിത്രം നോക്കി, അതുപോലെ തക്കാളിയും മുളകുമെല്ലാം വച്ചാണ് അമ്മൂമ്മ പിസ തയ്യാറാക്കി ( Home made pizza) നല്‍കുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പിസ കഴിച്ചിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും ഈ രംഗങ്ങള്‍ വേദനയായിരിക്കും.
undefined
എത്ര കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ ആഗ്രങ്ങള്‍ മനസിലൊതുക്കി ജീവിക്കുന്നതെന്ന ദുഖം തന്നെ. ഈ രീതിയില്‍ ഉയര്‍ന്ന വിലയുള്ള ഭക്ഷണസാധനങ്ങള്‍ ഒരിക്കല്‍ പോലും രുചിക്കാന്‍ കഴിയാതെ പോകുന്ന എത്രയോ പേരുണ്ട്. അതുതന്നെ ഓര്‍മ്മിപ്പിക്കുകയാണ് കഴിഞ്ഞ ദിവസം റെഡിറ്റില്‍ വൈറലായൊരു ഫോട്ടോ.
'ഡോമിനോസ്' അവരുടെ വില ഉയര്‍ത്തരുതായിരുന്നു എന്ന ക്യാപ്ഷനോടെയാണ് റെഡിറ്റില്‍ ഫോട്ടോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ചെറിയ അടുക്കളയാണ് ഫോട്ടോയിലുള്ളത്. അവിടെ ഓവനോ മറ്റ് സൗകര്യങ്ങളോ ഒന്നും കൂടാതെ പിസ തയ്യാറാക്കുന്നതാണ് രംഗം. പാനില്‍ ഇറക്കിവച്ച മറ്റൊരു പാത്രത്തില്‍ പിസ തയ്യാറാക്കി വേവിക്കുന്നതാണ് ( Home made pizza) ടെക്നിക്.
പിസ ബേസും ടോപ്പിംഗ് ആയി ഇടാനുള്ള തക്കാളിയും ഉള്ളിയും കാപ്സിക്കവുമെല്ലാം ഫോട്ടോയില്‍ കാണാം. 'പാവങ്ങളുടെ പിസ' ഇങ്ങനെ തന്നെയാണെന്നാണ് ഫോട്ടോ കണ്ട പലരും അഭിപ്രായപ്പെടുന്നത്. തമാശയാണെങ്കിലും പലരെയും ഇത് നൊമ്പരപ്പെടുത്തുകയാണ് ചെയ്തത്. നേരത്തെ സൂചിപ്പിച്ചത് പോലെ പിസ വാങ്ങി കഴിക്കാന്‍ ( Eating Pizza) പ്രാപ്തിയില്ലാത്തവരുടെ ആഗ്രഹങ്ങളെയും നിരാശയെയും ഇത് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ഫോട്ടോ കണ്ട പലരും ഓവനില്ലാതെ പിസ എങ്ങനെ തയ്യാറാക്കാമെന്നതിന് കുറെക്കൂടി ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നുണ്ടായിരുന്നു. പണത്തിന്‍റെ കാര്യം മാറ്റിവച്ചാല്‍, വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം തന്നെയാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. അത് നല്‍കുന്ന ഉന്മേഷവും ആരോഗ്യവും ഒരിക്കലും പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണത്തിന് ഉണ്ടാവുകയില്ല.
Also Read:- സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍...