പാലക് ചീര ചേർത്ത് മനം കവരുന്ന രുചിയിൽ ഒരു ചിക്കൻ കറി തയ്യാറാക്കിയാലോ?. മിസ് രിയ ഷിജാർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പാലക് ചീരയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പാലക് ചീരയും ചിക്കനും കൊണ്ടും എളുപ്പം തയ്യാറാക്കാം ഒരു കിടിലൻ ചിക്കൻ കറി.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം പാലക് ചീര വേവിച്ച് അരച്ചെടുക്കുക. പാത്രത്തിൽ ഓയിൽ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, പച്ചമുളക് പേസ്റ്റ് ഇവ ഇട്ട് മൂപ്പിച്ച് കൊത്തിയരിഞ്ഞ സവാള ഇട്ട് വഴന്നു വരുമ്പോൾ തക്കാളിയും ചേർക്കുക. ശേഷം മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഈ പൊടികൾ കുറച്ച് വെള്ളത്തിൽ കുഴച്ച് വഴറ്റിയതിലേക്ക് ഇടുക. ശേഷം നന്നായി മൂപ്പിച്ചെടുക്കുക. ചിക്കൻ ചേർത്ത് കുറച്ച് വെള്ളം കുടഞ്ഞ് മൂടി വച്ച് വേവിക്കുക . ഇനി പാലക് അരച്ചതും കശുവണ്ടിപ്പരിപ്പ് പേസ്റ്റും ചേർത്ത് തിളപ്പിക്കുക. വെന്ത് ചാറ് പാകമാകുമ്പോൾ കസ്തൂരി മേത്തി മുകളിൽ വിതറി വിളമ്പാവുന്നതാണ്.
രുചിയൂറും കൊഞ്ച് പെപ്പർ ഫ്രൈ തയ്യാറാക്കാം; റെസിപ്പി