തനിനാടൻ രുചിയിൽ കുറുകിയ മീൻ വറ്റിച്ചത് ; റെസിപ്പി

By Web Desk  |  First Published Jan 8, 2025, 4:21 PM IST

നല്ല കുറുകിയ മീൻ വറ്റിച്ചത് ആർക്കാണ് ഇഷ്ടമല്ലാത്തത്. എളുപ്പത്തിലൊരു മീൻ വറ്റിച്ചത് തയ്യാറാക്കാം. സുർജിത്  സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

 

എളുപ്പത്തിലൊരു മീൻ വറ്റിച്ചത് തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • മീൻ                                                                 1 കിലോ 
  • എണ്ണ                                                                 3 സ്പൂൺ 
  • ഇഞ്ചി                                                               2 സ്പൂൺ 
  • വെളുത്തുള്ളി                                               2 സ്പൂൺ 
  • പച്ചമുളക്                                                        3 എണ്ണം 
  • പുളി വെള്ളം                                                1/2 ഗ്ലാസ്‌ 
  • കാശ്മീരി മുളക് പൊടി                                2 സ്പൂൺ 
  • എരിവുള്ള മുളക് പൊടി                           2 സ്പൂൺ 
  • മല്ലി പൊടി                                                     3 സ്പൂൺ 
  • ഉപ്പ്                                                                    2 സ്പൂൺ 
  • കായ പൊടി                                                 1 സ്പൂൺ 
  • വെള്ളം                                                          1 ഗ്ലാസ്‌ 
  • കറിവേപ്പില                                                  2  തണ്ട് 

 

 തയ്യാറാക്കുന്ന വിധം

ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത മീന് നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക.  ഇനി അടുത്തതായിട്ട് ഒരു ചട്ടി വച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. ശേഷം ഇഞ്ചി ചതച്ചത് വെളുത്തുള്ളിയും  പച്ചമുളകും ചെറിയുള്ളി ചേർത്ത് കൊടുത്ത് വഴറ്റി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് പുളി വെള്ളവും കൂടി ചേർത്ത് തിളപ്പിച്ചെടുക്കുക.  ആവശ്യത്തിന് വെള്ളവും കൂടെ ഒഴിച്ചുകൊടുത്ത് നന്നായിട്ട് കുറുകി വരുന്ന സമയത്ത് ഇതിലേക്ക് മീനുകൂടി ചേർത്ത് കൊടുക്കുക. ശേഷം അടച്ചു വച്ച് ചെറിയ തീയിൽ എണ്ണ തെളിഞ്ഞു വരുന്നത് വരെ തിളപ്പിച്ച് കുറുക്കിയെടുക്കാവുന്നതാണ്.  കറിവേപ്പില കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

 

click me!