കിടിലൻ രുചിയിൽ മീൻ അച്ചാർ ഉണ്ടാക്കിയാലോ? അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മീൻ അച്ചാർ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച മീന് ഒരു എണ്ണയിലേക്ക് വറുത്ത് എടുത്തതിന് ഈ മിക്സിലോട്ട് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. മസാലകൾ എല്ലാം എണ്ണയിൽ തന്നെ നന്നായി മൂത്ത് ഫിഷിന്റെ കൂടെ നല്ലപോലെ ഇളകി യോജിപ്പിച്ച് കിട്ടണം അതിനെക്കുറിച്ച് വിനാഗിരി കൂടെ ചേർത്ത് കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ അടച്ചുവെച്ച് എണ്ണ തെളിഞ്ഞു വരുന്നത് വരെ അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇതിലേക്ക് നല്ല കട്ടി ആയിട്ടുള്ള പുളി വെള്ളവും കൂടി ചേർത്തു കൊടുത്ത് വേണം ഇളക്കി യോജിപ്പിച്ച് എടുക്കേണ്ടത്. പുളിവെള്ളം ചേർക്കുന്നതിന് പകരം പുളി അതിലേക്ക് ചേർത്ത് നല്ലപോലെ വേവിച്ചു വറ്റിച്ചെടുത്താലും മതിയാകും.
ന്യൂ ഇയർ സ്പെഷ്യൽ ; രുചികരമായ പാലക് ചിക്കൻ കറി എളുപ്പം തയ്യാറാക്കാം