അമൃതം പൊടി ഉപയോഗിച്ച് മലബാർ സ്പെഷ്യൽ കിണ്ണത്തപ്പം എളുപ്പം തയ്യാറാക്കാം. അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു സ്പെഷ്യൽ പലഹാരം തയ്യാറാക്കിയാലോ? അമൃതം പൊടി ഉപയോഗിച്ച് മലബാർ സ്പെഷ്യൽ കിണ്ണത്തപ്പം എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
അമൃതം പൊടി ഒരു അരിപ്പയിൽ അരിച്ചെടുക്കുക. ഇതിലേക്ക് ഒന്നാം പാൽ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക. ശർക്കര 1/4 കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു മാറ്റി വയ്ക്കുക. പിന്നീട് ഒരു പാനിൽ നെയ്യൊഴിച്ചു തേങ്ങാ കൊത്തും കടല പരിപ്പും വറുത്തെടുക്കുക. അതിൽ നിന്ന് 3 ടേബിൾ സ്പൂൺ മാറ്റി വയ്ക്കുക. ശേഷം പാനിലേക്ക് അമൃതം പൊടിയും തേങ്ങാ പാൽ മിശ്രിതവും ചേർത്ത് ചെറു തീയിലിട്ട് ഇളക്കുക. പാനിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ ഏലയ്ക്ക പൊടിയും ഒരു നുള്ള് ഉപ്പും ഉരുക്കി അരിച്ചു വച്ച ശർക്കരയും ചേർത്ത് കയ്യെടുക്കാതെ 3 മുതൽ 5 മിനുട്ട് വരെ ഇളക്കുക. പിന്നീട് നെയ്യ് തടവിയ പാത്രത്തിലേക്കു മാറ്റി വച്ച വറുത്ത തേങ്ങാ കൊത്തും കടല പരിപ്പും ചേർത്ത് തയ്യാറാക്കിയ അമൃതപ്പൊടി കൂട്ട് ഒഴിക്കുക. ചൂടാറുമ്പോൾ പാത്രത്തിൽ നിന്ന് മാറ്റി കട്ട് ചെയ്യത് കഴിക്കാം.
രുചികരമായ റാഗി - പനീർ പക്കോട ; റെസിപ്പി