ഇത്രയും എളുപ്പമോ ! വായിലിട്ടാൽ അലിഞ്ഞ് പോകുന്ന ക്യാരറ്റ് ഹൽവ ; റെസിപ്പി

By Web Desk  |  First Published Jan 7, 2025, 2:22 PM IST

വായിലിട്ടാൽ അലിഞ്ഞ് പോകുന്ന രുചിയിൽ സ്പെഷ്യൽ ക്യാരറ്റ് ഹൽവ തയ്യാറാക്കിയാലോ?


സ്വീറ്റ് കഴിക്കണമെന്ന് തോന്നിയാൽ മറ്റൊന്നും ചിന്തിക്കേണ്ട ക്യാരറ്റ് ഹൽവ തന്നെ കഴിക്കാം. വായിലിട്ടാൽ അലിഞ്ഞ് പോകുന്ന രുചിയിൽ സ്പെഷ്യൽ ക്യാരറ്റ് ഹൽവ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

  • ക്യാരറ്റ്                       5  എണ്ണം (ഗ്രേറ്റ് ചെയ്തത്)
  • നെയ്യ്                          6  സ്പൂൺ
  • പാൽ                          3  കപ്പ്
  • പഞ്ചസാര                ആവശ്യത്തിന്
  • ഏലയ്ക്ക പൊടിച്ചത്      2 സ്പൂൺ
  • കശുവണ്ടി                        10 എണ്ണം
  •  ബദാം                                1 പിടി

Latest Videos

തയ്യാറാക്കുന്ന വിധം

ആദ്യം പാൻ ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം ​ഗ്രേയ്റ്റ് ചെയ്ത്  വച്ചിരിക്കുന്ന ക്യാരറ്റ് പാനിലേക്ക് ഇടുക. അ‍ഞ്ച് മിനുട്ട് നേരം നന്നായി ഇളക്കി വേവിക്കുക. ശേഷം കാരറ്റിന്റെ നിറം മാറാൻ തുടങ്ങും. ഇതിലേക്ക് പാൽ ഒഴിക്കുക. ശേഷം പാൽ വറ്റുന്നത് വരെ ക്യാരറ്റ് വേവിച്ച് എടുക്കുക. ശേഷം പഞ്ചസാരയും ഏലക്കാപ്പൊടിയും  ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി ഇളക്കുക. ശേഷം അൽപം വെള്ളം ഒഴിച്ച് ഇളകി കൊടുക്കുക. വെള്ളം വറ്റുന്നത് വരെ   ഇളക്കികൊണ്ടേ ഇരിക്കുക. ശേഷം നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും ബദാമും ഇതിലേക്ക് ചേർക്കുക. രണ്ട് ടീസ്പൂൺ നെയ്യും ചേർത്ത ശേഷം തീ ഓഫ്‌ ചെയ്യുക. ചൂടോടെ ക്യാരറ്റ് ഹൽവ കഴിക്കാം.

ന്യൂ ഇയർ സ്പെഷ്യൽ ; കൊതിപ്പിക്കും രുചിയിൽ അഫ്ഗാനി ചിക്കൻ തയ്യാറാക്കാം

 

 

click me!