ബ്രെഡ് കൊണ്ട് ടേസ്റ്റിയായ ഉപ്പുമാവ് ; ഈസി റെസിപ്പി

By Web Team  |  First Published Aug 9, 2024, 11:32 AM IST

ബ്രെഡ് കൊണ്ട് ഹെൽത്തിയും ടേസ്റ്റിയുമായ ഉപ്പുമാവ് എളുപ്പം തയ്യാറാക്കാം. അഖില തയ്യാറാക്കിയ പാചകക്കുറിപ്പ്.
 


രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

ബ്രേക്ക്ഫാസ്റ്റായും പലഹാരമായും കുട്ടികൾക്ക് സ്കൂളിൽ കൊടുത്ത് വിടാൻ പറ്റിയൊരു വിഭവമാണ് ബ്രെഡ് ഉപ്പുമാവ്.  വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ബ്രെഡ് ഉപ്പുമാവ്.

വേണ്ട ചേരുവകൾ 

  • ബ്രെഡ്                            10 എണ്ണം 
  • എണ്ണ                                 2 സ്പൂൺ 
  • കടുക്                              1 സ്പൂൺ 
  • ചുവന്ന മുളക്                2 എണ്ണം 
  • കറിവേപ്പില                   2 തണ്ട് 
  • തുവര പരിപ്പ്                  2 സ്പൂൺ
  • ഉഴുന്ന് പരിപ്പ്                  2 സ്പൂൺ 
  • സവാള                             2 എണ്ണം 
  • ഉപ്പ്                                  1/2 സ്പൂൺ 
  • ക്യാരറ്റ്                            1 എണ്ണം 
  • ബീൻസ്                          5 എണ്ണം 

തയ്യാറാക്കുന്ന വിധം

ബ്രെഡ് ഉപ്പുമാവ് തയ്യാറാക്കുന്നതിനായിട്ട് ഒരു മിക്സിയുടെ ജാറിലേക്ക്  ബ്രെഡ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചിട്ട് നന്നായിട്ട് ഒന്ന് പൊടിച്ചെടുക്കുക. ഒന്ന് തിരിച്ചാൽ മാത്രം മതിയാകും. വേഗം ഇത് പൊടിഞ്ഞു കിട്ടും. ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. കടുക്, ചുവന്ന മുളക്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി ചതച്ചത്, ഉഴുന്ന് പരിപ്പ്, തുവരപ്പരിപ്പ്, ക്യാരറ്റ്,  ബീൻസ് ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തുകൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. അതിലേക്ക്. ബ്രഡ് പൊടി കൂടി ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചാൽ മാത്രം മതിയാകും. ബ്രെഡ് ഉപ്പുമാവ് തയ്യാർ...

ഔഷധ ​ഗുണങ്ങൾ നിറഞ്ഞ മില്ലറ്റ് കർക്കിടക കഞ്ഞി ; ഈസി റെസിപ്പി

 

click me!