കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടത് ; എളുപ്പത്തിൽ തയ്യാറാക്കാവുന്നൊരു മധുരം

By Web Desk  |  First Published Jan 9, 2025, 12:46 PM IST

നേന്ത്രപ്പഴവും ബിസ്ക്കറ്റും ബട്ടറുമെല്ലാം ചേർത്തൊരു ബനോഫി പൈ. ഡോ. ആൻ മേരി ജേക്കബ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

നേന്ത്രപ്പഴവും ബിസ്ക്കറ്റും ബട്ടറുമെല്ലാം ചേർത്തൊരു ബനോഫി പൈ. 

ആവശ്യമായ ചേരുവകൾ

  • ബിസ്‌കറ്റ്                                     200 ഗ്രാം
  • ബട്ടർ                                             50 ഗ്രാം
  • വിപ്പിംഗ് ക്രീം                              2 കപ്പ്
  • വാഴപ്പഴം                                       2 എണ്ണം
  • ചോക്ലേറ്റ്                                      ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം 

200 ഗ്രാം ഡൈജസ്റ്റീവ് ബിസ്‌കറ്റ് പൊടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി 50 ഗ്രാം ഉരുക്കിയ ബട്ടർ ചേർത്ത് യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം ഒരു ട്രയിൽ 15 മിനിട്ട് ഫ്രിഡ്ജിൽ വയ്ക്കുക. മറ്റൊരു പാത്രത്തിൽ രണ്ട് കപ്പ് വിപ്പിംഗ് ക്രീം അടിച്ചെടുക്കുക. ഫ്രിഡ്ജിൽ വച്ചിരുന്ന പാത്രം എടുത്ത് അതിനു മുകളിൽ വാഴപ്പഴം വട്ടത്തിൽ അരിഞ്ഞത് നിരത്തുക. അതിനു മുകളിൽ വിപ്പിംഗ് ക്രീം ഒഴിച്ച്  മുകളിലേക്ക് ചോക്ലേറ്റ് പൊടി വിതറി ഒരു പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കുക.

തലക്കറി നല്ല നാടൻ രുചിയിൽ ; റെസിപ്പി


 

click me!