ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വളരെ രുചികരവും എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു വിഭവമാണ് വാഴപ്പഴം പാൻ കേക്ക്. കുട്ടികൾക്ക് സ്നാക്ക്സ് ബോക്സിൽ കൊടുത്ത് വിടാൻ പറ്റിയ വിഭവം കൂടിയാണിത്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?..
വേണ്ട ചേരുവകൾ
മൈദ 1 കപ്പ് അല്ലെങ്കിൽ 250 ഗ്രാം
വാഴപ്പഴം 2 എണ്ണം (പൂർണ്ണമായും പാകമായത്)
മുട്ട 1 എണ്ണം (ഓപ്ഷണൽ)
പാൽ 50 മില്ലി
എണ്ണ 3 ടീസ്പൂൺ
ബേക്കിംഗ് പൗഡർ 2 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി 1 ടീസ്പൂൺ
ഒരു നുള്ള് ബേക്കിംഗ് സോഡയും ഉപ്പും
പഴം കഷ്ണങ്ങൾ
ചോക്ലേറ്റ് സിറപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം മിക്സിയുടെ ജാറിലേക്ക് വാഴപ്പഴവും ആവശ്യത്തിന് ഏലയ്ക്ക പൊടിയും ബേക്കിംഗ് സോഡയും ഉപ്പും കുറച്ച് പാലും ചേർത്ത് ഇതിലേക്ക് തന്നെ മുട്ടയും ചേർത്തു കൊടുത്ത നല്ല പോലെ തന്നെ അരച്ചെടുക്കുക. അതിനുശേഷം അരച്ചെടുത്ത കൂട്ട് മൈദയിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഈ ബാറ്റർ കുട്ടി ദോശയുടെ വലുപ്പത്തിൽ ഒഴിച്ച് കൊടുക്കുക. രണ്ടു സൈഡും മറിച്ചിട്ട് വേവിച്ചെടുക്കുക. കുറച്ച് എണ്ണ മാത്രം ഇതിലേക്ക് ഉപയോഗിച്ചാൽ മതിയാകും. അവസാനമായി ഇതിലേക്ക് ചോക്ലേറ്റ് സിറപ്പും കുറച്ച് പഴവും ചേർത്ത് അലങ്കരിക്കുക.