'മള്‍ഡ് വൈൻ' ഇല്ലാതെ എന്ത് ക്രിസ്മസ്; ഇത് തയ്യാറാക്കാനും എളുപ്പം

By Web Team  |  First Published Dec 24, 2022, 4:53 PM IST

പണ്ടുകാലത്ത് മഞ്ഞ് സീസണില്‍ തണുപ്പിനെ അതിജീവിക്കാനായി റോമൻസ് ആണ് 'മള്‍ഡ് വൈൻ' എന്ന ആശയം ആദ്യം കണ്ടെത്തുന്നത്. വൈൻ ചൂടാക്കി കഴിക്കുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. 


ക്രിസ്മസിന് കേക്കും വൈനുമില്ലാതെ ആഘോഷമില്ലല്ലോ. വൈൻ തന്നെ പല വറൈറ്റികളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ആല്‍ക്കഹോള്‍ അടങ്ങിയതും അല്ലാത്തതുമെല്ലാം ഇതിലുള്‍പ്പെടും. ചിലരാണെങ്കില്‍ വൈൻ ക്രിസ്മസ് കാലം കണക്കാക്കി നേരത്തെ വീട്ടില്‍ തന്നെ തയ്യാറാക്കുകയും ചെയ്യാറുണ്ട്. 

എന്തായാലും വൈൻ ക്രിസ്മസിന് ഒഴിച്ചുകൂട്ടാനാകാത്തൊരു ഘടകമാണെന്ന് നിസംശയം പറയാം. വൈനിനെ പറ്റി പറയുമ്പോള്‍ പ്രത്യേകിച്ച് ക്രിസ്മസ് കാലത്ത് 'മള്‍ഡ് വൈൻ'നെ കുറിച്ച് പറയാതിരിക്കാനാകില്ല. 

Latest Videos

പണ്ടുകാലത്ത് മഞ്ഞ് സീസണില്‍ തണുപ്പിനെ അതിജീവിക്കാനായി റോമൻസ് ആണ് 'മള്‍ഡ് വൈൻ' എന്ന ആശയം ആദ്യം കണ്ടെത്തുന്നത്. വൈൻ ചൂടാക്കി കഴിക്കുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. 

അധികവും റെഡ് വൈൻ ആണ് ഇതിനായി തെരഞ്ഞെടുക്കുക. റെഡ് വൈനില്‍ ഫ്രൂട്ട്സും സ്പൈസസും ചേര്‍ത്ത് ചൂടാക്കിയാണിത് തയ്യാറാക്കുന്നത്. ഇന്നും ലോകത്തിന്‍റെ പല ഭാഗങ്ങളിലും മള്‍ഡ് വൈനിന് പ്രിയക്കാരേറെയാണ്. പ്രധാനമായും തണുപ്പുകാലത്തും ക്രിസ്മസ് സമയത്തും തന്നെയാണ് മള്‍ഡ് വൈൻ വ്യാപകമായി തയ്യാറാക്കാറ്.

ഇത് എളുപ്പത്തില്‍ വീട്ടില്‍ വച്ച് തയ്യാറാക്കാവുന്നതേയുള്ളൂ. റെഡ് വൈൻ ചൂടാക്കി ഇതിലേക്ക് വട്ടത്തില്‍ വലുതാക്കി അരിഞ്ഞ ആപ്പിളും ഓറഞ്ചും അടക്കമുള്ള സിട്രസ് ഫ്രൂട്ട്സും ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ, തക്കോലം എന്നിങ്ങനെയുള്ള സ്പൈസുകളും ചേര്‍ക്കുകയാണ് വേണ്ടത്. 

വൈൻ ചൂടാക്കുമ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങിയതാണെങ്കില്‍ ഇതിന്‍റെ ആല്‍ക്കഹോള്‍ ശക്തി കുറയുമെന്നത് പ്രത്യേകം ഓര്‍മ്മ വയ്ക്കുക. 

വൈൻ ചൂടാകുമ്പോള്‍ പഴങ്ങളും സ്പൈസുകളും ചേര്‍ത്ത ശേഷം തീ കുറച്ച് വച്ച് ഒരു 20- 25 മിനുറ്റെങ്കിലും അടുപ്പത്ത് തന്നെ വയ്ക്കണം. അപ്പോള്‍ മാത്രമാണ് പഴങ്ങളുടെയും സ്പൈസുകളുടെയുമെല്ലാം സത്ത് ഇതിലേക്ക് ഇറങ്ങിവരൂ. ഇത് തയ്യാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് കൂടി ചേര്‍ക്കുന്നത് നല്ലതാണ്. എല്ലാത്തിനുമൊപ്പം പഞ്ചസാരയും ചേര്‍ക്കണം. ഇത് മധുരത്തിന് അനുസരിച്ച് ചേര്‍ക്കാം. 

എല്ലാം കഴിഞ്ഞ് വൈൻ വാങ്ങിയ ശേഷം ചൂടാറും മുമ്പ് തന്നെയാണ് സെര്‍വ് ചെയ്യേണ്ടത്. 

Also Read:- തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും തയ്യാറാക്കി യുവാവ്; വീഡിയോ

click me!