ലോകത്തിലെ ഏറ്റവും വില കൂടിയ സാൻഡ്‍വിച്ച്; എന്താണിതിന്‍റെ പ്രത്യേകതയെന്നറിയാമോ?

By Web Team  |  First Published Apr 13, 2023, 8:09 PM IST

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സാൻഡ‍്‍വിച്ചിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതിന് എത്ര വില വരും എന്നറിയാമോ? എന്തുകൊണ്ടാണ് ഇത് ലോകത്തിലെ ഏറ്റവും വില കൂടിയ സാൻഡ്‍വിച്ചായി മാറിയതെന്നും മനസിലാക്കാം.


ഭക്ഷണപ്രേമികളെ സംബന്ധിച്ച് ലോകത്തിന്‍റെ ഏത് ഭാഗങ്ങളിലുള്ള രുചി വൈവിധ്യങ്ങളെ കുറിച്ചറിയുന്നതിനും കഴിയുമെങ്കില്‍ അതെല്ലാം രുചിച്ചുനോക്കുന്നതിനും എല്ലാം താല്‍പര്യമായിരിക്കും. അത്തരക്കാര്‍ക്ക് കൗതുകം തോന്നിക്കുന്നൊരു വാര്‍ത്തയാണിനി പങ്കുവയ്ക്കാനുള്ളത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സാൻഡ‍്‍വിച്ചിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതിന് എത്ര വില വരും എന്നറിയാമോ? എന്തുകൊണ്ടാണ് ഇത് ലോകത്തിലെ ഏറ്റവും വില കൂടിയ സാൻഡ്‍വിച്ചായി മാറിയതെന്നും മനസിലാക്കാം.

Latest Videos

undefined

സാൻഡ്‍വിച്ച് ഒന്നിന് 17,500 രൂപയാണിതിന് വരുന്നത്. വില കേള്‍ക്കുമ്പോള്‍ തന്നെ തീര്‍ച്ചയായും ഏവരും ഒന്ന് ഞെട്ടാം. ഇത്രയും വില ഒരു സാൻഡ്‍വിച്ചിന് വരാൻ കാരണമെന്തായിരിക്കും എന്നും സ്വാഭാവികമായും ചിന്തിക്കുകയും ചെയ്യാം. 

ന്യൂയോര്‍ക്കിലെ ഒരു റെസ്റ്റോറ്ന്‍റിലാണ് പൊന്നുംവിലയുള്ള സാൻഡ്‍വിച്ച് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. ഇതിലുപയോഗിച്ചിരിക്കുന്ന ചീസ് ആണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വേറെയും പ്രത്യേകതകളുണ്ട് ഇതിന്. എങ്കിലും ചീസിന്‍റെ കാര്യത്തിലേക്ക് ആദ്യം വരാം.

ഏപ്രില്‍ 12ന് നാഷണല്‍ ഗ്രില്‍ഡ് ചീസ് ഡേ ആഘോഷിക്കുന്നതിന്‍റെ ഭാഗമായണത്രേ റെസ്റ്റോറന്‍റ് ഈ വില പിടിപ്പുള്ള സാൻഡ്‍വിച്ച് തയ്യാറാക്കിയിരിക്കുന്നത്. 2014 മുതല്‍ ലോകത്തിലെ ഏറ്റവും വില കൂടിയ സാൻഡ്‍വിച്ചിനുള്ള ഗിന്നസ് പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള റെസ്റ്റോറന്‍റ് കൂടിയാണിത്. സാൻഡ്‍വിച്ചിന് മാത്രമല്ല ഏറ്റവും വില കൂടിയ ഫ്രഞ്ച് ഫ്രൈസ്, മില്‍ക്ക് ഷെയ്ക്ക് എന്നിവയ്ക്കുള്ള ലോക റെക്കോര്‍ഡും ഈ റെസ്റ്റോറന്‍റിന് നേടാനായിട്ടുണ്ട്. 

സതേണ്‍ ഇറ്റലിയില്‍ നിന്നുള്ള വളരെ സവിശേഷമായ ഇനത്തില്‍ പെടുന്ന പശുവില്‍ നിന്നുണ്ടാക്കിയെടുക്കുന്ന ചീസ് ആണത്രേ ഇതിലുപയോഗിക്കുന്നത്. സവിശേഷമായ സസ്യങ്ങള്‍ ഭക്ഷിച്ച് സ്വതന്ത്രമായി മേഞ്ഞുനടക്കുന്ന ഈ പശുക്കളുടെ പാലും അത്രമാത്രം സവിശേഷമാണത്രേ. ആകെ 25,000 പശുക്കള്‍ മാത്രമാണത്രേ ഈ വിഭാഗത്തിലുള്ളത്. ഇവയാണെങ്കില്‍ മെയ്- ജൂണ്‍ മാസങ്ങളില്‍ മാത്രമേ പാല്‍ ചുരത്തുകയും ചെയ്യുകയുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇത്രയും 'സ്പെഷ്യല്‍' ആയ ചീസ് ഉപയോഗിക്കുന്നു എന്നതിനാലും അതിനൊപ്പം തന്നെ 23 കാരറ്റ് സ്വര്‍ണം കൂടി ചേര്‍ത്ത് തയ്യാറാക്കുന്നു എന്നതിനാലുമാണ് സാൻഡ്‍വിച്ചിന് ഇത്രയധികം വില. സാൻഡ്‍വിച്ചിനൊപ്പം  കൊടുക്കുന്ന ഡിപ് പോലും വളരെ 'സ്പെഷ്യല്‍' ആണെന്ന് റെസ്റ്റോറന്‍റ്  അവകാശപ്പെടുന്നു. ഏതായാലും വ്യത്യസ്തമായ സാൻഡ്‍വിച്ച് വലിയ രീതിയിലാണ് ഭക്ഷണപ്രേമികള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ശ്രദ്ധിക്കപ്പെടുന്നത്. 

 

Also Read:- അച്ചാറുകളും സോസുകളും ജാമുകളുമെല്ലാം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍...

 

tags
click me!