പുഴുങ്ങിയ മുട്ടയുടെ തോട് കളയാൻ ഈ മാര്‍ഗമൊന്ന് പരീക്ഷിച്ചുനോക്കൂ...

By Web Team  |  First Published Oct 6, 2022, 8:02 PM IST

മുട്ട ഓംലെറ്റ് ആക്കിയോ, ബുള്‍സൈ ആക്കിയോ, കറി വച്ചോ, വിവിധ സലാഡുകളില്‍ ചേര്‍ത്തോ എല്ലാം നാം കഴിക്കാറുണ്ട്. ഇതില്‍ മുട്ട പുഴുങ്ങിയാണ് ഉപയോഗിക്കുന്നതെങ്കില്‍, അത്യാവശ്യം കുടുംബാംഗങ്ങളുള്ള വീടാണെങ്കില്‍ പുഴുങ്ങിയ മുട്ടയുടെ തോട് കളയുന്ന ജോലി അല്‍പം സമയവും അധ്വാനവും വേണ്ടിവരുന്നത് തന്നെയാണ്. 


മിക്ക വീടുകളിലും നിത്യവും ഉപയോഗിക്കുന്നൊരു ഭക്ഷണസാധനമാണ് മുട്ട. ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ മാത്രമല്ല അധികപേരും പതിവായി മുട്ട കഴിക്കുന്നത്. ഇത് തയ്യാറാക്കുന്നതിനുള്ള എളുപ്പവും കൂടി പരിഗണിച്ചാണ് ഇതിനെ പ്രധാനപ്പെട്ട ഭക്ഷണമായി തെരഞ്ഞെടുക്കുന്നത്.

മുട്ട ഓംലെറ്റ് ആക്കിയോ, ബുള്‍സൈ ആക്കിയോ, കറി വച്ചോ, വിവിധ സലാഡുകളില്‍ ചേര്‍ത്തോ എല്ലാം നാം കഴിക്കാറുണ്ട്. ഇതില്‍ മുട്ട പുഴുങ്ങിയാണ് ഉപയോഗിക്കുന്നതെങ്കില്‍, അത്യാവശ്യം കുടുംബാംഗങ്ങളുള്ള വീടാണെങ്കില്‍ പുഴുങ്ങിയ മുട്ടയുടെ തോട് കളയുന്ന ജോലി അല്‍പം സമയവും അധ്വാനവും വേണ്ടിവരുന്നത് തന്നെയാണ്. 

Latest Videos

പലര്‍ക്കും വൃത്തിയായി മുട്ട പൊട്ടാതെയും മുറിഞ്ഞുവീഴാതെയും തോട് കളയാൻ അറിയില്ലെന്നതും സത്യമാണ്. എന്തായാലും മുട്ട പുഴുങ്ങിയതിന് ശേഷം അതിന്‍റെ തോട് വൃത്തിയായി, വളരെ എളുപ്പത്തില്‍ കളയാനുള്ളൊരു പൊടിക്കൈ ആണിനി പരിചയപ്പെടുത്തുന്നത്. 

പ്രമുഖ ബ്ലോഗര്‍ മാക്സ് ക്ലിമെംഗോ ആണ് ഈ പൊടിക്കൈ പങ്കുവച്ചിരിക്കുന്നത്. നിരവധി സോഷ്യല്‍ മീഡിയ പേജുകളും, പാകചവുമായി ബന്ധപ്പെട്ട വിശേഷങ്ങളും വിവരങ്ങളും പൊടിക്കൈകളും പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളുമെല്ലാം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പത്തില്‍ മാറ്റുന്നതിനായി ആദ്യം ഇതിന്‍റെ താഴ്ഭാഗത്തെ തോട് മാത്രം വട്ടത്തില്‍ ഒന്ന് മാറ്റുക. ശേഷം മുകള്‍ വശത്തെ തോട് അല്‍പം മാറ്റി ഇതിലൂടെ ശക്തിയായി ഊതുമ്പോഴേക്ക് മുട്ട തോട് കൂടാതെ സുഖമായി പുറത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. എത്രത്തോളം കൃത്യമായി ഈ പൊടിക്കൈ ഏവര്‍ക്കും ചെയ്യാൻ സാധിക്കുമെന്ന് വ്യക്തമല്ല. അതുപോലെ പലര്‍ക്കും ഊതി മുട്ട പുറത്തെടുക്കുന്നതിനോട് എതിര്‍പ്പും കാണും. എങ്കിലും ഒരുപാട് മുട്ട തോട് കളഞ്ഞെടുക്കുമ്പോള്‍ ഈ പൊടിക്കൈ പ്രയോഗിക്കാമെന്നാണ് ഏറെ പേരും പറയുന്നത്. 

എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by YouTube (@youtube)

Also Read:- ക്യാരറ്റിന്‍റെ തൊലി കൊണ്ട് ചെയ്യാവുന്നത്; അറിയാം ആറ് ടിപ്സ്...

click me!