ലഞ്ച് ഒരേസമയം എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും, അതോടൊപ്പം തന്നെ ഹെല്‍ത്തിയുമായിരിക്കണം. ഇത്തരത്തിലുള്ള മൂന്ന് ലഞ്ച് ഐഡിയകളാണിനി പങ്കുവയ്ക്കുന്നത്
ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത് പലരുടെയും ഒരു ശീലമാണ്. എന്നാല്‍ ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്നത് തുടര്‍ന്നങ്ങോട്ട് ഉന്മേഷക്കുറവും ആലസ്യവും തോന്നുന്നതിനും ചിലര്‍ക്ക് തലവേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുതിനുമെല്ലാം കാരണമാകാം.
കഴിയുന്നതും ബ്രേക്ക്ഫാസ്റ്റ്, ഉച്ചഭക്ഷണം (ലഞ്ച്), അത്താഴം എന്നിവയെങ്കിലും സമയത്തിന് ശീലിക്കുക. ഇങ്ങനെയൊരു ഭക്ഷണക്രമം പാലിക്കാനായാല്‍ അത് ആരോഗ്യത്തിന് തീര്‍ച്ചയായും മുതല്‍ക്കൂട്ട് ആണ്.
undefined
ജോലി ചെയ്യുന്നവര്‍ ആണെങ്കിലും സ്കൂളിലോ കോളേജിലോ പോകുന്നവര്‍ ആണെങ്കിലും അവര്‍ക്ക് ഭക്ഷണം കൂടെ കരുതാനേ സാധിക്കൂ. അത് രാവിലെ തന്നെ കയ്യില്‍ കരുതുകയും വേണം. അപ്പോള്‍ എളുപ്പത്തില്‍ എന്തെങ്കിലുമൊക്കെ കൊണ്ടുപോകാം എന്ന് കരുതുന്നതായിരിക്കും അധികപേരുടെയും രീതി. ഇങ്ങനെ എന്തെങ്കിലും 'തട്ടിക്കൂട്ടി' ലഞ്ച് ആക്കി കഴിക്കുന്നത് പതിവാണെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കാം.
അതിനാല്‍ ലഞ്ച് ഒരേസമയം എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും, അതോടൊപ്പം തന്നെ ഹെല്‍ത്തിയുമായിരിക്കണം. ഇത്തരത്തിലുള്ള മൂന്ന് ലഞ്ച് ഐഡിയകളാണിനി പങ്കുവയ്ക്കുന്നത്.
സാലഡ്...
വിവിധ തരം സാലഡുകള്‍ നിങ്ങള്‍ക്ക് ലഞ്ചിനായി കരുതാവുന്നതാണ്. ഇഷ്ടപ്പെട്ട പച്ചക്കറികള്‍- അത് ലെറ്റ്യൂസ്, ക്യാരറ്റ്, കാപ്സിക്കം, ഉള്ളി, തക്കാളി, ബ്രൊക്കോളി പോലുള്ളവയെല്ലാം ഇടകലര്‍ത്തി കൊണ്ടുപോകുന്നത് നല്ലതാണ്. പച്ചക്കറികള്‍ക്കൊപ്പം വേവിച്ച കടല, ചന്ന, അല്ലെങ്കില്‍ പനീര്‍, മഷ്റൂം ഇങ്ങനെ എന്തെങ്കിലും കൂടി ചേര്‍ത്താല്‍ പ്രോട്ടീനും ആയി. നോണ്‍-വെജ് കഴിക്കുന്നവരാണെങ്കില്‍ മുട്ട, ചിക്കൻ എന്നിവയും ചേര്‍ക്കാം. മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള സലാഡും നല്ലതുതന്നെ.
ഇങ്ങനെ നമ്മുടെ അഭിരുചിക്കും, വീട്ടിലെ സാധനങ്ങളുടെ ലഭ്യതയ്ക്കും അനുസരിച്ച് വിവിധ തരത്തിലുള്ള സലാഡുകള്‍ നമുക്ക് തയ്യാറാക്കി കയ്യില്‍ ലഞ്ചതിനായി കരുതാവുന്നതാണ്.
റോള്‍...
പലരും ലഞ്ചിനായി ചപ്പാത്തി കൊണ്ടുപോകുന്നത് പതിവാണ്. ഇങ്ങനെ ചപ്പാത്തി കൊണ്ടുപോകുമ്പോള്‍ ഇതിനകത്ത് മുട്ട മസാലയിട്ട് ചിക്കിയതോ, അല്ലെങ്കില്‍ ചിക്കൻ ഫില്ലിംഗോ, പച്ചക്കറി ഫില്ലിംഗോ, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ കൊണ്ടുള്ള ഫില്ലിംഗോ എല്ലാം വച്ച് റോള്‍ ആക്കി കൊണ്ടുപോകാവുന്നതാണ്. ട
ഇതാകുമ്പോള്‍ കറി വയ്ക്കുന്ന സമയവും അധ്വാനവും ഇല്ല. കറി പോലെ- അല്ല ഫില്ലിംഗ് - ഇതില്‍ കൂടുതല്‍ പോഷകങ്ങള്‍ കിട്ടാം. അതുപോലെ ഫില്ലിംഗ് മാറ്റി മാറ്റി തയ്യാറാക്കുന്നതിന് അനുസരിച്ച് റോളിന്‍റെ രുചിയിലും വ്യത്യാസം വരാം. ഇങ്ങനെ വൈവിധ്യമാര്‍ന്ന രീതികളില്‍ റോളുകള്‍ തയ്യാറാക്കാം.
റൈസ്...
ഇന്ത്യൻ ലഞ്ച് എന്ന് പറഞ്ഞാല്‍ അത് റൈസ് ആണ്. ചോറും കറികളും തന്നെ ഉച്ചയ്ക്ക് മിക്കവര്‍ക്കും ഇഷ്ടം. ചോറും കറികളും പക്ഷേ തയ്യാറാക്കാൻ പ്രയാസമാണ്. അതിനാല്‍ ചോറിന് പകരം പുലാവുകളിലേക്ക് തിരിയുകയാണെങ്കില്‍ വിവിധ കറികള്‍ തയ്യാറാക്കാനുള്ള സമയവും അധ്വാനവും ലാഭം. ഒപ്പം പലവിധ പോഷകങ്ങള്‍ കഴിക്കുകയും ആവാം.
ഇങ്ങനെ പച്ചക്കറികള്‍, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, മാംസാഹാരങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, നട്ട്സ് എല്ലാം റൈസിനൊപ്പം ചേര്‍ത്ത് തയ്യാറാക്കം. ചേര്‍ക്കുന്ന വിഭവങ്ങള്‍ക്ക് അനുസരിച്ച് റൈസിന്‍റെ രുചിയിലും ഗന്ധത്തിലും കാഴ്ചയിലുമെല്ലാം വ്യത്യാസവും വരാം. അല്‍പം തൈര് കൂടി കൂട്ട
ത്തില്‍ പതിവായി കഴിക്കുകയാണെങ്കില്‍ 'റിച്ച് ലഞ്ച്' ആയി കെട്ടോ.
Also Read:- വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെയെല്ലാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-