വ്യായാമത്തിന്റെ അഭാവവും ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും പലപ്പോഴും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമാക്കുന്നത്. വ്യായാമത്തിന്റെ അഭാവവും ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും പലപ്പോഴും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ഒന്ന്...
undefined
മാതളനാരങ്ങ ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മാതളനാരങ്ങ ജ്യൂസിൽ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ അകറ്റാൻ മാതളനാരങ്ങയ്ക്ക് കഴിവുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതിലൂടെ ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കും.
രണ്ട്...
ബീറ്റ്‌റൂട്ട് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് വിദഗ്ധരും പറയുന്നു.
മൂന്ന്...
ബ്ലൂബെറി ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
നാല്...
ക്യാരറ്റ് ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
അഞ്ച്...
ഓറഞ്ച് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
ആറ്...
തക്കാളി ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെയും ലൈക്കോപിനും രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശരീരത്തിലെ ഈ ഭാഗങ്ങളില്‍ കാണുന്ന മാറ്റങ്ങള്‍ പ്രമേഹത്തിന്‍റെയാകാം...