ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് ഷീന തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ഒരു സ്പെഷ്യല്‍ ലെമൺ മിന്‍റ് ചായ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഇഞ്ചി - ചെറിയ കഷ്ണം
ഗ്രാമ്പൂ - 3 എണ്ണം
പട്ട - ചെറിയ കഷ്ണം
കുരുമുളക് - 10 എണ്ണം
പുതിനയില - 10 എണ്ണം
പഞ്ചസാര - ആവശ്യത്തിന്
ചായപൊടി - 1/2 ടിസ്പൂൺ
ലെമൺ - 5-6 തുള്ളി
തയ്യാറാക്കുന്ന വിധം
ആദ്യം ഇഞ്ചി, പട്ട, ഗ്രാമ്പൂ, കുരുമുളക്, പുതിനയില എന്നിവ എല്ലാം നന്നായി ചതച്ചെടുക്കുക. അതിനു ശേഷം 2 ഗ്ലാസ് വെള്ളം തിളച്ചു വരുമ്പോൾ ചതച്ചു വച്ചിരിക്കുന്ന ചേരുവകൾ ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ശേഷം ആവശ്യത്തിന് പഞ്ചസാരയും ചായപ്പൊടിയും ചേർക്കുക. അതിനുശേഷം നാലോ അഞ്ചോ തുള്ളി നാരങ്ങ നീരുകൂടി ചേർത്ത് സെർവ് ചെയ്യാം.
Also read: വെറൈറ്റി ലെമൺ ഗ്രാസ് ചെമ്പരത്തി ചായ തയ്യാറാക്കാം; റെസിപ്പി