കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തി ഷേക്ക് തയ്യാറാക്കിയാലോ. ഈ ഷേക്ക് തയ്യാറാക്കാൻ പ്രധാനമായി വേണ്ടത് നാല് ചേരുവകളാണ്.
ഷേക്കുകൾ പൊതുവേ ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണല്ലോ. വിവിധ രുചിയിലുള്ള ഷേക്കുകൾ ഇന്ന് ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തി ഷേക്ക് തയ്യാറാക്കിയാലോ. ഈ ഷേക്ക് തയ്യാറാക്കാൻ പ്രധാനമായി വേണ്ടത് നാല് ചേരുവകളാണ്. ഇനി എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ...
undefined
ഏത്തപ്പഴം 1 എണ്ണം (നന്നായി പഴുത്തത്)
ഓട്സ് 2 ടേബിൾ സ്പൂൺ
ഈന്തപഴം 8 എണ്ണം
തണുത്ത പാൽ ഐസ് ക്യൂബ്‌സ് (അവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം...
ആദ്യം ഏത്തപ്പഴം, ഓട്സ് (കുറച്ചു പാലിൽ വേവിച്ചോ, അല്ലാതെയോ ഉപയോഗിക്കാം), ഈന്തപ്പഴം, കുറച്ചു പാൽ എന്നിവ ചേർത്ത് ഒന്ന് അടിച്ചെടുക്കുക. വീണ്ടും ആവശ്യത്തിന് കട്ടിക്ക് അനുസരിച്ചു പാൽ , ഐസ് ക്യൂബ്‌സ് ചേർത്ത് അടിച്ചെടുക്കുക. വളരെ ഹെൽത്തിയായ ഷേക്ക് തയ്യാർ...
ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ...
നാച്ചുറൽ ഷുഗർ, സൂക്രോസ്, ഫ്രക്ടോസ് എന്നിവയാൽ സമ്പന്നമാണ് ഏത്തപ്പഴം. ഏത്തപ്പഴം അനിയന്ത്രിത കോശവളർച്ചയെ തടഞ്ഞ് പ്രതിരോധശേഷി കൂട്ടുകയും ട്യൂമർ കോശങ്ങൾ വളരാതെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഏത്തപ്പഴം പ്രതിരോധശേഷി കൂട്ടുകയും സെൽ കൗണ്ട് വർധിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ ആന്റി ഓക്സിഡന്റുകൾ ധാരാളം ഇവയിലുണ്ട്. ഏത്തപ്പഴത്തിൽ ഫൈബർ ധാരാളമുണ്ട്. ഇത് മലശോധന ശരിയായി നടക്കാൻ സഹായിക്കും. ഇവയിലെ സോഡിയം ലെവൽ രക്തസമ്മർദം നിയന്ത്രിക്കാനും സഹായകമാണ്. മറ്റെല്ലാ പഴങ്ങളെയും പോലെ ഏത്തപ്പഴവും ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഡോപാമൈൻ, കാറ്റെച്ചിനുകൾ എന്നിവ നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കാൻ സഹായിക്കും. അസിഡിറ്റി അകറ്റാനും ഏത്തപ്പഴം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
ഹെൽത്തിയായൊരു സൂപ്പായാലോ, തയ്യാറാക്കാം കിടിലൻ തക്കാളി സൂപ്പ്