ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
കാത്സ്യം, അയേൺ, വിറ്റാമിൻ ഡി, വിറ്റാബിന്‍ ബി1, കാര്‍ബോഹൈട്രേറ്റ്, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് റാഗി. പ്രോട്ടീനുകളുടെ കലവറയാണ ചെറുപയർ. അതിനാല്‍ പ്രാതലിന് കഴിക്കാന്‍ പറ്റിയ നല്ലൊരു ഹെല്‍ത്തി ഭക്ഷണമാണ് റാഗി ചെറുപയർ ദോശ.
വേണ്ട ചേരുവകൾ
ചെറുപയർ - 1 കപ്പ്
റാഗി - 1/2 കപ്പ്
ജീരകം - 1 ടീസ്പൂൺ
ഉലുവ - 1 ടീസ്പൂൺ
പച്ച മുളക് - 2 എണ്ണം
ഇഞ്ചി - 1 ടേബിൾ സ്പൂൺ
വെള്ളം - 2 കപ്പ്
ഉപ്പ് - ആവിശ്യത്തിന്
നെയ്യ് - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
3 മണിക്കൂർ ചെറുപയർ കുതിർത്തു വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേയ്ക്ക് കുതിർത്ത ചെറുപയർ, റാഗി പൊടി, ഇഞ്ചി, ജീരകം, പച്ചമുളക്, ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. എന്നിട്ട് ഈ മിശ്രിതം 1 മണിക്കൂറോളം ഫെർമെന്റ് ചെയ്യുവാനായി മാറ്റി വയ്ക്കുക. ശേഷം ദോശ കല്ലിൽ അല്പം നെയ്യൊഴിച്ചു ദോശ ചുട്ടെടുകാം.
Also read: ഫ്രൂട്ട് ഷേക്കില്‍ കുറച്ച് വെറൈറ്റി ആയാല്ലോ; ഇതാ അടിപൊളി റെസിപ്പി