ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് പുഷ്പ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നല്ല മഴയത്ത് ഉമ്മറത്ത് മഴയും കണ്ട് ചൂട് ചായ ഊതി കുടിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍, പിന്നെ ആ ചായ കുറച്ച് ഹെല്‍ത്തിയാക്കിയാലോ? രോഗ പ്രതിരോധശേഷി കൂട്ടാനും ക്ഷീണം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു കിടിലന്‍ മസാല ചായ തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തേയില - 2 ടീസ്പൂൺ
പാൽ - ഒരു കപ്പ്
വെള്ളം - രണ്ട് കപ്പ്
കറുവാപ്പട്ട - ചെറിയ കഷ്ണം
ഗ്രാമ്പൂ - 2 എണ്ണം
ഏലയ്ക്ക - 2 എണ്ണം
ഇഞ്ചി - ഒരു കഷ്ണം
പഞ്ചസാര - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിക്കാൻ പാനില്‍ വയ്ക്കുക. ഇനി ഇതിലേയ്ക്ക് മസാലകള്‍ ചെറുതായി ചതച്ച് ഒരു കിഴി കെട്ടിയിടുക. തിളച്ചു വരുമ്പോള്‍ ചായ പൊടി ഇടാം. ശേഷം കിഴി മാറ്റാം. ഇനി ഇതിലേയ്ക്ക് തിളച്ച പാൽ ചേർക്കുക. ശേഷം പഞ്ചസാരയും ചേർത്ത് ഒന്നു കൂടി തിളച്ചു വരുമ്പോള്‍ തീ ഓഫ് ചെയ്യുക. ഇനി അരിച്ചെടുത്ത് കുടിക്കാം.
Also read: കിടിലൻ രുചിയിൽ ഹെല്‍ത്തി പെരുംജീരക ചായ തയ്യാറാക്കാം; റെസിപ്പി