പ്രാതലിന് നല്ല ഹെല്‍ത്തിയായ ക്യാരറ്റ് പുട്ട് തയ്യാറാക്കിയാലോ? വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
പ്രാതലിന് കഴിക്കാന്‍ പറ്റിയ നല്ല ഹെല്‍ത്തിയായ ക്യാരറ്റ് പുട്ട് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
റവ(വറുത്തത് )- 1 കപ്പ്
പാൽപ്പൊടി -2 ടേബിൾ സ്പൂൺ
ഗ്രേറ്റ് ചെയ്ത ക്യാരറ്റ് - 1
ചിരകിയ തേങ്ങ - ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
പഞ്ചസാര -1 ടേബിൾ സ്പൂൺ
വെള്ളം - പൊടി നനയ്ക്കാൻ വേണ്ടത്
തയ്യാറാക്കുന്ന വിധം
വറുത്ത റവയിലേയ്ക്ക് പാൽപ്പൊടി, ക്യാരറ്റ്, തേങ്ങ, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം ഇതിലേയ്ക്ക് കുറടച്ച് വെള്ളം ഒഴിച്ച് പുട്ടിനായി നനച്ചു എടുക്കുക. ഇനി ഒരു പുട്ട് കുറ്റിയിലേയ്ക്ക് ആദ്യം കുറച്ചു ക്യാരറ്റും തേങ്ങും ഇട്ടതിന് ശേഷം നനച്ചു വെച്ചിരിക്കുന്ന പൊടി ചേര്‍ക്കുക. ശേഷം മുകളില്‍ തേങ്ങയും ഇട്ടു ആവിയിൽ വേവിക്കുക. ആവി വരുന്നതോടെ നല്ല അടിപൊളി ഹെൽത്തി പുട്ട് റെഡി. ചൂടോടെ ഈ പുട്ട് കഴിക്കാൻ വേറെ ഒരു കറിയും വേണ്ട.
Also read: പ്രാതലിന് കഴിക്കാം ഹെല്‍ത്തി ത്രിവർണ്ണ പുട്ട്; റെസിപ്പി