ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ചായകൾ. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് പെരുംജീരകം. അതിനാല്‍ പെരുംജീരകം ചേര്‍ത്ത ചായ കുടിക്കുന്നതും നല്ലതാണ്.
വേണ്ട ചേരുവകൾ
പെരുംജീരകം - 2 സ്പൂൺ
വെള്ളം - 3 ഗ്ലാസ്
ചുക്ക് - 1/2 സ്പൂൺ
തേൻ/ പഞ്ചസാര - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
പെരുംജീരകം നല്ലതുപോലെ ഒന്ന് വറുത്തെടുക്കുക. അതിന്‍റെയൊപ്പം തന്നെ കുറച്ച് ചുക്കുപൊടിയും കൂടി ചേർത്ത് നന്നായിട്ട് വറുത്തെടുത്ത് ഇതിനെ ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് പെരുംജീരകത്തിന്റെ ഈ ഒരു പൊടിയും ചായപ്പൊടിയും ചേർത്തു കൊടുത്തു നന്നായി തിളപ്പിക്കുക. ശേഷം ഇതിനെ അരിച്ചെടുത്ത് ആവശ്യത്തിന് തേനോ പഞ്ചസാരയോ ചേർത്തു കുടിക്കാവുന്നതാണ്.
Also read: കിടിലൻ രുചിയിൽ ഹണി ടീ തയ്യാറാക്കാം; റെസിപ്പി