Health Tips: രാവിലെ വെറുംവയറ്റില്‍ കഴിക്കാവുന്ന ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

By Web Team  |  First Published Jul 26, 2024, 7:51 AM IST

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ തലച്ചോറിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും  ആരോഗ്യത്തിനും നല്ലതാണ്. 


ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ഏറെ ആവശ്യമാണ്.  ഇവ ശരീരത്തിന് ഊര്‍ജം പകരാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ തലച്ചോറിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും  ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ രാവിലെ വെറുംവയറ്റില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. അവക്കാഡോ

Latest Videos

undefined

എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും എച്ച്‌ഡിഎൽ അഥവാനല്ല കൊളസ്‌ട്രോളിന്‍റെ അളവ് കൂട്ടുന്നതിനും പേരുകേട്ട മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഒരു ഫലമാണ് അവക്കാഡോ. കൂടാതെ, ഇവയിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

2. നട്സ് 

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ നട്സ് രാവിലെ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ നട്സ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

3. ചിയാ സീഡ് 

ഫൈബര്‍ അടങ്ങിയ ചിയാ വിത്തുകള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

4. യോഗര്‍ട്ട് 

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനുമൊക്കെ അടങ്ങിയ ഇവയ ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

5. ഡാര്‍ക്ക് ചോക്ലേറ്റ് 

ആന്‍റി ഓക്സിഡന്‍റുകളും  ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ പ്രധാനപ്പെട്ട പത്ത് ലക്ഷണങ്ങള്‍

youtubevideo

click me!