വാൾനട്ട് ഓയിലിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും നേർത്ത വരകൾ കുറയ്ക്കാനും സഹായിക്കുന്നു.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ നട്സാണ് വാൾനട്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, പ്രത്യേകിച്ച് വിറ്റാമിൻ ഇ, ബി 6 എന്നിവ അടങ്ങിയ വാൾനട്ട് മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. വാൾനട്ട് ഓയിൽ ശരീരത്തിനും ചർമ്മത്തിനും മുടിയ്ക്കും ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ മാറ്റാൻ വാൾനട്ട് ഓയിലിന് പ്രത്യേക കഴിവുണ്ട്.
വാൾനട്ട് ഓയിലിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും നേർത്ത വരകൾ കുറയ്ക്കാനും സഹായിക്കുന്നു. വാൾനട്ട് ഓയിൽ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വൃത്തങ്ങളെ ഇല്ലാതാക്കുന്നു.
undefined
പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് പ്രായമാകുന്നതിന് മുൻപ് ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത്. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് വാൾനട്ട് ഓയിൽ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കും. ഇത് ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യുന്നതിനൊപ്പം മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
വിറ്റാമിനുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ വാൾനട്ട് ഓയിൽ തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ വളർച്ചയും തലയോട്ടിയുടെ ആരോഗ്യവും വർദ്ധിപ്പിക്കുകയും ചെയ്യും.
വാൾനട്ട് ഓയിലിലെ ഒമേഗ-3 ഫാറ്റി ആസിഡുകളും പോളിഫെനോളിക് സംയുക്തങ്ങളും ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു. വാൾനട്ട് ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
വാൾനട്ട് ഓയിലിലെ ആൻ്റിഓക്‌സിഡൻ്റുകളും ഒമേഗ-3-കളും വീക്കം, ഓക്‌സിഡേറ്റീവ് കേടുപാടുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ രോഗപ്രതിരോധ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നു. ഇത് അണുബാധകൾ തടയാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
തലമുടി കൊഴിച്ചിലുണ്ടോ? മുടി വളരാന്‍ വാൾനട്ട് ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ...