ഹൃദയാരോഗ്യം മുതല്‍ എല്ലുകളുടെ ആരോഗ്യം വരെ; അറിയാം സോയ മില്‍ക്കിന്‍റെ ഗുണങ്ങള്‍...

By Web Team  |  First Published Jan 19, 2023, 3:33 PM IST

മില്‍ക്ക് വീഗന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് സാധാരണ പാലിന് പകരം കുടിക്കാം. ഒരു കപ്പ് മധുരമില്ലാത്ത സോയ മിൽക്കിൽ 7 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഫാറ്റ് ഫ്രീയായ, കലോറി കുറഞ്ഞ, കാത്സ്യവും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഇവ പ്രോട്ടീന്‍ സമ്പുഷ്ടമാണ്. 


ഉയര്‍ന്ന പോഷകമൂല്യവും നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള ഒന്നാണ് സോയ മില്‍ക്ക് അഥവാ സോയ പാല്‍. സോയ ബീന്‍സില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന സസ്യജന്യമായ പാല്‍ ആണ് സോയ മില്‍ക്ക്. ഇന്ന് വിപണിയില്‍ നിരവധി രുചികളില്‍ സോയ മില്‍ക്ക് ലഭ്യമാണ്. 

മില്‍ക്ക് വീഗന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് സാധാരണ പാലിന് പകരം കുടിക്കാം. ഒരു കപ്പ് മധുരമില്ലാത്ത സോയ മിൽക്കിൽ 7 ഗ്രാം പ്രോട്ടീൻ ഉണ്ട്. ഫാറ്റ് ഫ്രീയായ, കലോറി കുറഞ്ഞ, കാത്സ്യവും പൊട്ടാസ്യവും ധാരാളം അടങ്ങിയ, പ്രോട്ടീന്‍ സമ്പുഷ്ടമായ സോയ പാലിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്...

കാത്സ്യം ധാരാളം അടങ്ങിയ സോയ മില്‍ക്ക് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. 

രണ്ട്... 

ദിവസേനെ സോയ പാല്‍ക്ക് മിതമായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ അളവ് 6% വരെ കുറയ്ക്കുവാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. 

മൂന്ന്... 

ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ സോയ മില്‍ക്ക് പതിവായി കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കും. 

നാല്... 

കലോറി വളരെ കുറഞ്ഞതും പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയതുമായ സോയ മില്‍ക്ക് കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

പ്രോട്ടീന്‍ ധാരാളം അടങ്ങിയ സോയ മില്‍ക്ക് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്... 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും സോയ മില്‍ക്ക് സഹായിക്കും. ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കാന്‍ ഇവ നല്ലതാണ്. 

Also Read: എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ ആറ് ഭക്ഷണസാധനങ്ങള്‍...

click me!