ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന ധാന്യമാണ് റാഗി. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ധാതുക്കൾ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒന്നാണ് റാഗി. അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം.
ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.
undefined
അധിക കൊഴുപ്പ് കളയാൻ റാഗി സഹായിക്കുന്നു, ഊർജ്ജം നൽകുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
റാഗിയിൽ കാണപ്പെടുന്ന ലെസിത്തിൻ, മെഥിയോണിൻ എന്നിവ കരളിലെ അധിക കൊഴുപ്പ് നീക്കം ചെയ്തുകൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.റാഗിയിൽ ഉയർന്ന പോളിഫിനോളും ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുമ്പോൾ പ്രമേഹത്തിനും ദഹനനാളത്തിനും ഉള്ള സാധ്യത കുറയ്ക്കുന്നു. റഗി കൊണ്ട് കിടിലൻ ഇഡ്ഡലി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
റാഗി പൊടി - ഒരു കപ്പ്
ഉഴുന്ന് – അര കപ്പ്
ചോറ് – കാൽ കപ്പ്
വെള്ളം - ഒന്നര കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ഉഴുന്ന് നന്നായി കഴുകി ഒരു കപ്പ് വെള്ളത്തിൽ രണ്ട് മണിക്കൂർ കുതിർക്കാൻ വയ്ക്കണം. ശേഷം കുതിർത്ത് വച്ച വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേക്ക് ചോറും അരച്ച് ചേർക്കുക. ശേഷം ഇതിലേക്ക് റാഗി പൊടിയും അര കപ്പ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച് 10 മണിക്കൂർ മാറ്റിവയ്ക്കുക. ശേഷം ഉപ്പ് ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഇഡ്ഡലിത്തട്ടിൽ ഒഴിക്കുക. ശേഷം നന്നായി വേവിച്ചെടുക്കുക. റാഗി ഇഡ്ഡലി തയ്യാർ..
നെല്ലിക്കയുടെ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്