Pineapple: വില കുതിച്ചുകയറുന്നു; അറിയാം പൈനാപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Sep 6, 2022, 3:06 PM IST

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. 


ഓണം ആഘോഷിക്കാനും ഓണസദ്യക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാനുമുള്ള തിരക്കിലാണ് മലയാളികള്‍. ഓണസദ്യക്ക് പൈനാപ്പിള്‍ പച്ചടി ഇല്ലെങ്കില്‍ പിന്നെ എന്ത് രസമാ...അല്ലേ? പൈനാപ്പിളിന് 'ഡിമാന്‍റ്'  കൂടിയതോടെ ഓണം വിപണിയിൽ പൈനാപ്പിളിന്‍റെ വില കുതിച്ചുകയറുകയാണ്. 

വളരെ രുചിയുളള ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍‌ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.  ചര്‍മ്മത്തിനും തലമുടിക്കും വരെ പൈനാപ്പിള്‍ നല്ലതാണ്. 

Latest Videos

undefined

അറിയാം പൈനാപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതാണ് ദഹനത്തിന് സഹായിക്കുന്നത്. 

രണ്ട്...

പൈനാപ്പിള്‍ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രോംലൈന് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടത്രേ. 

മൂന്ന്...

ഇൻഫ്ലമേഷൻ തടയാൻ പൈനാപ്പിളിലടങ്ങിയ ബ്രോംലൈന്‍ സഹായിക്കുന്നു. പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ സഹായിക്കും. 

നാല്...

എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. 

അഞ്ച്...

കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന്‍ സഹായിക്കും. അതുപോലെ തന്നെ,  പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ആറ്...

രോഗപ്രതിരോധശക്തി വർധിപ്പിക്കാനും മുറിവ് വേഗം ഉണങ്ങാനും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

ഏഴ്...

സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാന്‍ പൈനാപ്പിള്‍ സഹായിക്കും. നേരത്തേ സൂചിപ്പിച്ച 'ബ്രോംലൈന്‍' എന്ന എന്‍സൈം തന്നെയാണ് ഇവിടെയും ഉപകാരിയാകുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

എട്ട്...

പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

പാര്‍ശ്വഫലങ്ങള്‍...

ഇങ്ങനെ ധാരാളം ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ പൈനാപ്പിള്‍ ഒരിക്കലും അമിതമായി കഴിക്കരുത്. ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാകും.

Also Read: കരുത്തുറ്റ തലമുടിക്കായി അവക്കാഡോ ഇങ്ങനെ ഉപയോഗിക്കാം...

click me!