ബേക്കറി ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അതിന് പകരം ഒരു പിടി നിലക്കടല കഴിക്കൂ, ഗുണങ്ങളിതാണ്:
പലര്‍ക്കും വൈകുന്നേരം ചായക്കൊപ്പം ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലമുണ്ട്. ഇത്തരം ബേക്കറി ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അതിന് പകരം ഒരു പിടി നിലക്കടല കഴിക്കൂ, ഗുണങ്ങളിതാണ്:
1. പോഷകങ്ങളുടെ കലവറ
undefined
പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നിലക്കടല. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയവ അടങ്ങിയതാണ് നിലക്കടല.
2. ഹൃദയാരോഗ്യം
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. തലച്ചോറിന്‍റെ ആരോഗ്യം
ഒമേഗ 3 ഫാറ്റി ആസിഡും, ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ നിലക്കടല തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
4. ദഹനം
ഫൈബര്‍ ധാരാളം അടങ്ങിയതാണ് നിലക്കടല. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
5. പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. നിലക്കടലയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്.
6. വണ്ണം കുറയ്ക്കാന്‍
നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
7. ചര്‍മ്മം
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: നിശബ്ദമായി നമ്മുടെ ജിവന് ഭീഷണിയാകുന്ന നാല് രോഗങ്ങള്‍