ഞാവൽപ്പഴം കഴിക്കാറുണ്ടോ? അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

By Web Team  |  First Published Nov 5, 2023, 3:06 PM IST

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് ഞാവൽപ്പഴം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.  


നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് ഞാവൽപ്പഴം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.  

 ഞാവൽപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Latest Videos

ഒന്ന്...

ഫൈബര്‍ ധാരാളം അടങ്ങിയ ഞാവൽപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര പ്രശ്നങ്ങള്‍ തടയാനും സഹായിക്കും. 

രണ്ട്...  

വിറ്റാമിന്‍ സിയും അയേണും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ഞാവല്‍പ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്... 

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഞാവൽപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡെക്സും കുറവാണ്. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ ഇവ ഗുണം ചെയ്യും. 

നാല്...

പൊട്ടാസ്യവും മറ്റ് ആന്‍റി  ഓക്സിഡന്‍റുകളും അടങ്ങിയ ഞാവല്‍പ്പഴം  രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും സഹായിക്കും. 

അഞ്ച്...

ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അ‌ണുബാധകളെ ചെറുക്കാൻ സഹായിക്കും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ആറ്...

വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഞാവല്‍പ്പഴം. നാരുകള്‍ അടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതുമായ ഞാവല്‍പ്പഴം വിശപ്പ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

എട്ട്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. ചർമ്മത്തിന്റെ തിളക്കത്തിനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും ഞാവൽപ്പഴം സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കാം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും...

youtubevideo

tags
click me!