ആരോഗ്യത്തിനും സൗന്ദര്യത്തിനും ഗ്രീൻ ആപ്പിൾ ; അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

By Web Team  |  First Published Dec 16, 2023, 10:26 AM IST

കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ബലം നിലനിർത്തുന്നതിൽ ​ഗ്രീൻ ആപ്പിൾ വലിയ പങ്കാണ് വഹിക്കുന്നത്. അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനാൽ പ്രത്യേകിച്ച് മുപ്പതിനു ശേഷമുള്ള സ്ത്രീകൾ ദിവസവും ​ഒരു ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് പതിവാക്കുക. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത തടയാൻ സഹായിക്കുന്നു.
 


​ഗ്രീൻ ആപ്പിൾ പലർക്കും ഇഷ്ടമുള്ള പഴമാണ്. എന്നാൽ ​ഗ്രീൻ ആപ്പിളിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമാണ് ​ഗ്രീൻ ആപ്പിൾ. ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

Latest Videos

​ഗ്രീൻ ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രക്രിയകളെ വർദ്ധിപ്പിക്കുന്ന ഒരു സുപ്രധാന ഘടകമാണ്. കൊഴുപ്പ് കുറഞ്ഞ ​ഗ്രീൻ ആപ്പിൾ മെച്ചപ്പെട്ട രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, അവയുടെ ഗണ്യമായ വിറ്റാമിൻ കെ ഉള്ളടക്കം രക്തം കട്ടപിടിക്കുന്നത് തടയുന്നു.

രണ്ട്...

കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ബലം നിലനിർത്തുന്നതിൽ ​ഗ്രീൻ ആപ്പിൾ വലിയ പങ്കാണ് വഹിക്കുന്നത്. അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനാൽ പ്രത്യേകിച്ച് മുപ്പതിനു ശേഷമുള്ള സ്ത്രീകൾ ദിവസവും ​ഒരു ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് പതിവാക്കുക. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത തടയാൻ സഹായിക്കുന്നു.

മൂന്ന്...

വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഗ്രീൻ ആപ്പിൾ കാഴ്ചശക്തി കൂട്ടുന്നതിനും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

നാല്...

​ഗ്രീൻ ആപ്പിളിലെ വിറ്റാമിൻ എ, സി എന്നിവ വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സ​ഹായിക്കുന്നു. മുഖത്തെ കരുവാളിപ്പ്, ഡാർക്ക് സർക്കിൽസ് എന്നിവ അകറ്റുന്നതിനും ​ഗ്രീൻ ആപ്പിൾ സഹായകമാണ്.

അഞ്ച്...

​ഗ്രീൻ ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു പഠനത്തിൽ ​ഗ്രീൻ ആപ്പിൾ കഴിച്ച ആളുകൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ശരീരഭാരം കുറയുകയും ചെയ്തതായി കണ്ടെത്തി.

പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നതിന്റെ ​ഗുണങ്ങൾ

 

click me!