Ginger Tea : ഇഞ്ചി ചായ കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

By Web Team  |  First Published Jun 5, 2022, 2:16 PM IST

ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. 2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ ഹൈപ്പർടെൻഷൻ സാധ്യത കുറയുന്നതായി കണ്ടെത്തി. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നും വിദ​ഗ്ധർ പറയുന്നു.


ഇനി മുതൽ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കൂ. പലതരത്തിലുള്ള രോ​ഗങ്ങൾ അകറ്റാൻ ഇഞ്ചിയ്ക്ക് കഴിയും. ആന്റി ഓക്‌സിഡന്റുകളും, വിറ്റാമിനും, മിനറൽസും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ മികച്ചൊരു പരിഹാരമാണ്. 

ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. 2017-ലെ ഒരു പഠനത്തിൽ ഇഞ്ചി ദിവസവും കഴിക്കുന്നവരിൽ ഹൈപ്പർടെൻഷൻ സാധ്യത കുറയുന്നതായി കണ്ടെത്തി. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഇഞ്ചി ചായ കുടിക്കുന്നത് ശീലമാക്കണമെന്നും വിദ​ഗ്ധർ പറയുന്നു.

Latest Videos

undefined

ഇഞ്ചിക്ക് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനുള്ള ശേഷിയുണ്ട്. ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഇത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നിതിനും രക്തത്തിലെ പഞ്ചസാര നില കുറയ്ക്കുന്നതിനും തുടങ്ങി അണുബാധകളെ ചെറുത്തു നിർത്തുന്നതിനും ദഹനത്തെ മികച്ചതാക്കി മാറ്റുന്നതിനും വരെയുള്ള എല്ലാറ്റിനും ഉത്തമ പരിഹാരമാണ്.

Read more  അറിയാം ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

​എങ്ങനെയാണ് ഇഞ്ചി ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

വെള്ളം                    3 കപ്പ്
ഇഞ്ചി                  ചെറിയ രണ്ട് കഷ്ണം‌‌
കുരുമുളക്             5 എണ്ണം
ഗ്രാമ്പൂ                   4 എണ്ണം
ഏലയ്ക്കാ             4 എണ്ണം
ചായപ്പൊടി           കാൽ ടീസ്പൂൺ
പഞ്ചസാര           ആവശ്യത്തിന്
(പാൽ                വേണം എന്നുള്ളവർക്ക് ഉപയോ​ഗിക്കാം.)

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നന്നായി തിളപ്പിക്കാൻ വയ്ക്കുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് ചേരുവകൾ ചേർത്ത് അഞ്ച് മിനിട്ട് തിളപ്പിക്കുക. ശേഷം ചൂടോടെ കുടിക്കുക. (പാൽ വേണം എന്നുള്ളവർക്ക് അവസാനം പാൽ ചേർത്ത് തിളപ്പിക്കുക...) ഇഞ്ചി ചായ തയ്യാർ...

Read more സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ടത്...

click me!