കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കഴിക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് ഇത്. ധാരാളം അയേൺ ഉള്ളതിനാൽ വിളർച്ചയു ഉള്ളവർക്കും ഉവ കഴിക്കാം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ കഴിക്കാവുന്ന ഒന്നാണ് റാഗി അഥവാ പഞ്ഞപ്പുല്ല്. പോഷകങ്ങളുടെ കലവറയാണ് പഞ്ഞപ്പുല്ല് അഥവാ റാഗി. അതുകൊണ്ടു തന്നെ ഇവ കുട്ടികള്‍ക്ക് കൊടുക്കുന്നത് ഏറെ നല്ലതാണ്. ഫിങ്കർ മില്ലറ്റ്, സൊല്ലു, നാച്നി, കൂവരക് തുടങ്ങി പല പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
കുഞ്ഞുങ്ങൾക്ക് റാഗി കൊണ്ടു കുറുക്കുണ്ടാക്കി കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ആറ് മാസം കഴിഞ്ഞ കുഞ്ഞുങ്ങള്‍ക്കാണ് പ്രധാനമായി റാഗി കുറുക്ക് കൊടുക്കുന്നത്. കാത്സ്യം, അയേൺ, വിറ്റാമിൻ ഡി, വിറ്റാബിന്‍ ബി1, കാര്‍ബോഹൈട്രേറ്റ്, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയ റാഗി കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പെട്ടെന്ന് ദഹിക്കുമെന്നതും റാഗിയുടെ മറ്റൊരു ഗുണമാണ്.
കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കഴിക്കാവുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് ഇത്. ധാരാളം അയേൺ ഉള്ളതിനാൽ വിളർച്ച ഉള്ളവർക്കും ഇവ കഴിക്കാം. റാഗിയിൽ ധാരാളം പോളിഫിനോളുകളും നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അൽപം റാഗി കഴിക്കുമ്പോൾ തന്നെ വയറു പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും ചെയ്യും. അതുകൊണ്ടു തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് റാഗി.
റാഗി കുറുക്ക് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...
റാഗി- രണ്ട് ടേബിൾസ്പൂൺ
കൽക്കണ്ടം/കരിപ്പട്ടി- ഒരു കഷ്ണം
നെയ്യ്- കാല്‍ കപ്പ്
വെള്ളം- ഒരു കപ്പ്
തയ്യാറാക്കുന്ന വിധം...
ആദ്യം ഒരു പാനിൽ റാഗി എടുത്ത് അതിലേക്ക് വെള്ളം ചേർത്ത് വേവിക്കുക. ഇതിലേക്ക് കൽക്കണ്ടം ചേർത്ത് അലിയിച്ചെടുക്കുക. വെന്തതിനു ശേഷം നെയ്യൊഴിച്ചു കുറുക്കി എടുക്കുക.
അതുപോലെതന്നെ കുഞ്ഞുങ്ങള്‍ അല്‍പം വളര്‍ന്നാല്‍ ഇഡ്ഢലി, ദോശ എന്നിവയെല്ലാം തയ്യാറാക്കുമ്പോള്‍ വേണമെങ്കില്‍ മാവില്‍ അല്‍പം റാഗിപ്പൊടി കൂടി ചേര്‍ത്ത് നല്‍കാം.