പെരുംജീരകം ആസ്ത്മ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് പെരുംജീരകം. പെരുംജീരകം ചായ കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. കോപ്പർ, പൊട്ടാസ്യം, കാൽസ്യം, സിങ്ക്, വിറ്റാമിൻ സി, ഇരുമ്പ്, സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് പെരുംജീരകം. മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിൽ പെരുംജീരകം പ്രധാന പങ്കുവഹിക്കുന്നു.
കാൻസർ സാധ്യത കുറയ്ക്കാനും പെരുംജീരകം മികച്ചതാണ്. പെരുംജീരകത്തിലെ (anethole) 'അനെത്തോൾ' എന്ന സംയുക്തം സ്തനാർബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും വ്യാപിക്കുന്നത് തടയുന്നതിനും ഫലപ്രദമാണെന്നും പഠനങ്ങൾ പറയുന്നു. പെരുംജീരകത്തിലെ അനെത്തോൾ എന്ന സംയുക്തം മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
undefined
പെരുംജീരകത്തിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഈ പോഷകം കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. പെരുംജീരകം ചായ ദഹനനാളത്തെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീരിലെ നൈട്രൈറ്റിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുകയും രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാർഗമാണെന്നും ജേർണൽ ഓഫ് ഫുഡ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പെരുംജീരകം പൊട്ടാസ്യത്തിന്റെ വളരെ സമ്പന്നമായ ഉറവിടം കൂടിയാണ്, പൊട്ടാസ്യം കോശങ്ങളുടെയും ശരീരദ്രവങ്ങളുടെയും അവശ്യ ഘടകമായതിനാൽ, ഇത് നിങ്ങളുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്നു.
ദഹനപ്രശ്നങ്ങളോട് വിട പറയാൻ പെരുംജീരകം ചായ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പെരുംജീരകം ചായ ദഹനം സുഗമമാക്കാൻ സഹായിക്കും. ഈ ചായ പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയിൽ നിലനിർത്തുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഈ ചായ നല്ലതാണ്. പെരുംജീരകം ആസ്ത്മ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് പെരുംജീരകം. പെരുംജീരകം ചായ കുടിക്കുന്നത് ആർത്തവ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
പെരുംജീരക ചായ തയ്യാറാക്കേണ്ട വിധം...
രണ്ട് കപ്പ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ പെരുംജീരകം ചേർത്ത് നല്ല പോലെ തിളപ്പിക്കുക. ചൂടായ ശേഷം അൽപം പുതിന ഇല ചേർക്കുക. രണ്ടോ മൂന്നോ മിനിറ്റ് വീണ്ടും തിളപ്പിക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ( ആവശ്യമുള്ളവർക്ക് തേൻ ചേർക്കാവുന്നതാണ്). ദിവസവും ഒരു ഗ്ലാസ് പെരുംജീരകം ചായ കുടിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റുന്നു.
പ്രതിരോധശേഷി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ