ഉണക്ക മുന്തിരി കഴിക്കൂ, ആരോ​ഗ്യ ​ഗുണങ്ങളറിയാം

By Web Team  |  First Published Jul 26, 2023, 7:55 PM IST

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഉണക്ക മുന്തിരിയിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ പങ്ക് വഹിക്കുന്ന ഹോർമോണായ അഡിപോനെക്റ്റിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള കഴിവ് ഉണക്ക മുന്തിരിയ്ക്കുണ്ട്.
 


വിവിധ പലഹാരങ്ങളിൽ നാം ചേർത്ത് വരുന്ന ഒന്നാണ് ഉണക്ക മുന്തിരി. പായസം, കേക്ക്, അലുവ, വട്ടയപ്പം എന്നിങ്ങനെയുള്ള പലഹാരങ്ങളിൽ ഉണക്ക മുന്തിരി ചേർക്കാറുണ്ട്. പ്രകൃതിദത്തമായ ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുള്ള ഉണക്ക മുന്തിരിയുടെ ഗുണങ്ങൾ ചെറുതൊന്നുമല്ല. 

നാരുകളും ആന്റിഓക്‌സിഡന്റുകളും കൂടാതെ 15-ലധികം വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാൻ സഹായകമാണ് ഉണക്കമുന്തിരി. ഇതിലെ ഉയർന്ന അളവിലുള്ള നാരുകളാണ് അതിന് സഹായിക്കുന്നത്. 

Latest Videos

undefined

ഒരു ഉണക്ക മുന്തിരിയിൽ1 ഗ്രാം ഫൈബറാറുള്ളത്. മലബന്ധം ഇല്ലാതാക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു തരം നാരായ സൈലിയം പോലെയുള്ള മറ്റ് പലതരം പോഷകങ്ങളെ അപേക്ഷിച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് മലബന്ധത്തെ ചികിത്സിക്കുന്നതിൽ കൂടുതൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

 രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഉണക്ക മുന്തിരിയിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ പങ്ക് വഹിക്കുന്ന ഹോർമോണായ അഡിപോനെക്റ്റിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള കഴിവ് ഉണക്ക മുന്തിരിയ്ക്കുണ്ട്.

ഉണക്ക മുന്തിരിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. ഉണക്ക മുന്തിരി ശരീരത്തിൽ ധാതുക്കളുടെ ആഗീരണം വേഗത്തിലാക്കുന്നു. ഇത് മുടിയ്ക്ക് പോഷണം നൽകി അകാല നരയും മുടി കൊഴിച്ചിലും ഒഴിവാക്കും. 

ഉണക്ക മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിൻറെ അളവ് കുറയ്ക്കും. ഇത് രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് വിളർച്ച നിയന്ത്രിക്കാൻ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഉണക്ക മുന്തിരി ശീലമാക്കാം.  

ചിലർ വായ്നാറ്റം കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. അത്തരക്കാർക്ക് ഒരു പരിഹാരമെന്ന നിലയിൽ പരീക്ഷിക്കാവുന്ന ഒന്നാണ് ഉണക്കമുന്തിരി. ബാക്ടീരിയകൾക്കെതിരായി പ്രവർത്തിക്കാനുള്ള ഇതിൻറെ കഴിവാണ് വായയെ ശുചിയായി സൂക്ഷിക്കാൻ സഹായിക്കുന്നത്. 

മുടികൊഴിച്ചിൽ‌ തടയാൻ മുട്ട കൊണ്ടുള്ള രണ്ട് തരം ഹെയർ പാക്കുകൾ

 

 

tags
click me!