Pistachio Benefits : പിസ്ത കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

By Web Team  |  First Published Jul 2, 2022, 4:35 PM IST

പിസ്ത ഉൾപ്പെടെയുള്ള എല്ലാ നട്സുകളിലും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉയർന്ന അളവിലുള്ള നാരുകളും മോണോ-അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ടെന്നും പോഷകാഹാര വിദഗ്ധൻ ഡോ. രൂപാലി ദത്ത പറഞ്ഞു.
 


പിസ്തയിൽ (Pista) ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിൻ, ഒലിയാനോലിക് ആസിഡ് എന്നീ സംയുക്തങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു തരം ആന്റി-ഇൻഫ്ലമേറ്ററി പ്ലാന്റ് ഹോർമോണായ ഫൈറ്റോസ്റ്റെറോളുകളും അവയിൽ അടങ്ങിയിട്ടുണ്ട്. 

പിസ്ത ഉൾപ്പെടെയുള്ള എല്ലാ നട്സുകളിലും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉയർന്ന അളവിലുള്ള നാരുകളും മോണോ-അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ടെന്നും പോഷകാഹാര വിദഗ്ധൻ ഡോ. രൂപാലി ദത്ത പറഞ്ഞു. മിതമായ അളവിൽ പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Latest Videos

undefined

ഉയർന്ന രക്തസമ്മർദ്ദം (Blood Pressure) കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പിസ്തയെന്ന് ഡോ. രൂപാലി പറയുന്നു. കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ഹൃദയത്തെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. 

Read more  ബദാം കഴിക്കുന്നത് കൊണ്ടുള്ള മൂന്ന് ആരോഗ്യഗുണങ്ങള്‍ അറിയാം...

പിസ്തയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. പിസ്തയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ പ്രകൃതിയിൽ ലയിക്കുന്നതിനാൽ ശരീരഭാരം തടയാൻ സഹായിക്കുന്നു. കുറഞ്ഞ കലോറി ലഘുഭക്ഷണമായും പിസ്ത കണക്കാക്കപ്പെടുന്നു. 

പിസ്തയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.  പിസ്ത കുടൽ ബാക്ടീരിയകൾക്ക് നല്ലതാണെന്നും നല്ല കുടൽ ബാക്ടീരിയകളെ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഫ്ലോറിഡ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ പറയുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച സ്രോതസ്സാണ് പിസ്ത.

പിസ്തയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ ഉണ്ടെന്ന് ഡോ. രൂപാലി പറയുന്നു. ഇത് ശരീരത്തെ ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. പിസ്തയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിൽ വിറ്റാമിൻ ഇ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും  കാഴ്ച മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

മാക്യുലർ ഡീജനറേഷനിൽ നിന്നും തിമിരത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്ന കരോട്ടിനോയിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പിസ്തയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കണ്ണുകൾക്ക് മികച്ച ആന്റിഓക്‌സിഡന്റുകളാണ്. 

ദിവസേന പിസ്ത കഴിക്കുന്നത് പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി  അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. അണുബാധ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Read more  മറവിരോഗം കൂടുതലും സ്ത്രീകളിലോ പുരുഷന്മാരിലോ?

click me!