ശരീരത്തില്‍ കൊഴുപ്പിന്‍റെ അളവ് കൂടുന്നത് നമുക്ക് എത്രമാത്രം അപകടമാണെന്ന് ഏവര്‍ക്കും അറിയാം. ഡയറ്റ് 'ബാലനസ്' ചെയ്തുകൊണ്ടുപോകാൻ സാധിച്ചില്ലെങ്കില്‍ ഇത്തരത്തില്‍ കൊഴുപ്പ് കൂടുന്നത് കാര്യമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
ഇന്ന് ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താൻ മിക്കവര്‍ക്കും സാധിക്കാറില്ലെന്നത് സത്യമാണ്. തിരക്കിട്ട ജീവിതത്തിനിടെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് സമയത്തിന് കഴിക്കാൻ അധികപേര്‍ക്കും കഴിയാറില്ല. പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണം, പെട്ടെന്ന് തയ്യാറാക്കാവുന്ന 'ഇൻസ്റ്റന്‍റ്' ഭക്ഷണം, പാക്കറ്റ് ഭക്ഷണം എന്നിവയെ എല്ലാം ആശ്രയിക്കുന്നവരാണ് കൂടുതലും.
ഇവയെല്ലാം തന്നെ മിക്ക സന്ദര്‍ഭങ്ങളിലും ശരീരത്തില്‍ കൊഴുപ്പ് വര്‍ധിപ്പിക്കാൻ ഇടയാക്കാറുണ്ട്. പ്രത്യേകിച്ച് നോണ്‍- വെജ് ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നവരില്‍. ശരീരത്തില്‍ കൊഴുപ്പിന്‍റെ അളവ് കൂടുന്നത് നമുക്ക് എത്രമാത്രം അപകടമാണെന്ന് ഏവര്‍ക്കും അറിയാം. ഡയറ്റ് 'ബാലനസ്' ചെയ്തുകൊണ്ടുപോകാൻ സാധിച്ചില്ലെങ്കില്‍ ഇത്തരത്തില്‍ കൊഴുപ്പ് കൂടുന്നത് കാര്യമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
ജീവന് തന്നെ ഭീഷണിയാകുന്ന രോഗങ്ങളും ആരോഗ്യാവസ്ഥകളും കൊഴുപ്പ് കൂടുന്നത് മുഖേനയുണ്ടാകാം. ഈ പ്രശ്നത്തിനെ 'ബാലൻസ്'ചെയ്യാൻ ഡയറ്റില്‍ അല്‍പം മുന്തിരി കൂടി ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. 'ഫുഡ്സ്' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
'വെസ്റ്റേണ്‍ ന്യൂ ഇംഗ്ലണ്ട് യൂണിവേഴ്സിറ്റി'യിൽ നിന്നുള്ള ഡോ. ജോണ്‍ പെസൂട്ടോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഈ പഠനത്തിന് പിന്നില്‍. ഫാറ്റി ലിവര്‍ രോഗം (കരള്‍വീക്കം ) സാധ്യത വളരെയധികം കുറയ്ക്കാൻ മുന്തിരിക്ക് കഴിയുമെന്നാണ് ഇവരുടെ പഠനം സൂചിപ്പിക്കുന്നത്. ഇതുവഴി മരണം പോലും നീട്ടിവയ്ക്കാൻ സാധിക്കുമെന്നും ഇവര്‍ പറയുന്നു.
ജനിതക ഘടകങ്ങളുടെ കാര്യത്തിലാണ് മുന്തിരി കാര്യമായ ഇടപെടലുകള്‍ നടത്തുന്നതത്രേ. ഇതാണത്രേ കൊഴുപ്പ് ശരീരത്തിലടിയുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രതിരോധിക്കുകയും മരണസാധ്യത വരെ നീട്ടിവയ്ക്കുകയും ചെയ്യുന്നത്. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മുന്തിരി സഹായകമാണെന്ന് പഠനം പറയുന്നു.
മുന്തിരിയുടെ മറ്റ് ചില ഗുണങ്ങള്‍...
-രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു
-ക്യാൻസര്‍ സാധ്യതയെ ചെറുക്കുന്നു
-ബിപി നിയന്ത്രിക്കുന്നു
-ഹൃദ്രോഗങ്ങളെ തടയുന്നു
-കൊളസ്ട്രോള്‍ ഉയരുന്നത് തടയുന്നു
-പ്രമേഹത്തെ ചെറുക്കുന്നു
-തലച്ചോറിനെ നല്ലരീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു
-എല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
-ചെറുപ്പം സൂക്ഷിക്കാൻ സഹായിക്കുന്നു
-ഉറക്കം മെച്ചപ്പെടുത്തുന്നു
Also Read:- ബദാം കഴിക്കുന്നത് കൊണ്ടുള്ള മൂന്ന് ആരോഗ്യഗുണങ്ങള്‍ അറിയാം...