Health Tips: പതിവായി കറുത്ത എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Feb 10, 2024, 7:46 AM IST

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതാണ് എള്ള്.


പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയതാണ് എള്ള്. ഇവ പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചറിയാം. 

ഒന്ന്... 

Latest Videos

undefined

മഗ്നീഷ്യം ധാരാളം അടങ്ങിയ കറുത്ത എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് എള്ള് ധൈര്യമായി കഴിക്കാം. 

നാല്... 

കാത്സ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും 'ഓസ്റ്റിയോപൊറോസിസ്' സാധ്യത കുറയ്ക്കാനും സഹായിക്കും. 

അഞ്ച്... 

ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

ആറ്... 

വിറ്റാമിന്‍ ബി6, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ എള്ള് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഓര്‍മ്മ ശക്തി കൂട്ടാനും ഇവ സഹായിക്കും.   

ഏഴ്... 

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മിനറലുകളും അടങ്ങിയ എള്ള് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.  

എട്ട്... 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മത്തിലെ വരള്‍ച്ചയെ അകറ്റാനും ഇവ സഹായിക്കും. 

ഒമ്പത്... 

അയേണ്‍, സിങ്ക് തുടങ്ങിയവ ധാരാളം അടങ്ങിയതാണ് എള്ള്. അതിനാല്‍ എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അകാലനരയെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും എള്ള് കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബിപി കുറയുന്നതിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...

youtubevideo

click me!